കുവൈത്തിലെ മാളില്‍ നിന്ന് ക്രിസ്‍തുമസ് ട്രീ നീക്കം ചെയ്തു

കുവൈത്തിലെ ഒരു മാളില്‍ നിന്ന് ക്രിസ്‍തുമസ് ട്രീ നീക്കം ചെയ്തു. ഇസ്ലാമിക ശരീ-അത്തിനും കുവൈത്തിന്റെ സംസ്‍കാരത്തിനും യോജിച്ചതല്ലെന്ന കുവൈത്തിലെ ആളുകളുടെ പരാതിയെ തുടർന്നാണിത്. കുവൈത്തിലെ പ്രധാന ഷോപ്പിംഗ് സെന്ററായ അവന്യൂസ് മാളില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്തുമസ് ട്രീയാണ് നീക്കം ചെയ്തത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് കുവൈത്തി മാധ്യമമായ അല്‍ മജ്‍ലിസ് ആണ്.

ക്രിസ്തുമസ് സീസണോട് അനുബന്ധിച്ചാണ് വലിയ ക്രിസ്തുമസ് ട്രീ അവന്യൂസ് മാളില്‍ സ്ഥാപിച്ചത്. ഇസ്ലാമിക നിയമങ്ങൾക്കും കുവൈത്തിന്റെ സംസ്ക്കാരങ്ങൾക്കും ഇത് യോജിച്ചതല്ലെന്ന പ്രദേശവാസികളുടെ ആരോപണത്തെ തുടർന്നാണ് ക്രിസ്തുമസ് ട്രീ നീക്കം ചെയ്തത്. എന്നാൽ, മാളിൽ നിന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.