ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും: 4. ആമ്മേൻ

ക്രിസ്തുമസ്സിന്റെ ഓർമ്മയിൽ തിരി കെടാതെ നിൽക്കുന്ന ആമ്മേൻ മറിയത്തിന്റേതാണ്. മറിയം മാലാഖയ്ക്ക് നൽകിയ മറുപടിയുടെ അന്തഃസത്ത അതായിരുന്നു. ഹൃദയം ചേർത്തുവച്ചു പറയുന്ന സമ്മതങ്ങളാണ് എല്ലാ ജീവിതാവസ്ഥകളുടെയും പുതുമയും ഭംഗിയും അഴകും. ക്രിസ്തുമസ്സ് കാലത്തെ നവ്യമാക്കിയ ആമ്മേൻ എന്ന മറുപടി നമ്മെ ഓരോരുത്തരേയും ക്ഷണിക്കുകയാണ്. ജീവിതത്തിൽ ദൈവത്തോടും സഹജീവികളോടും നമ്മൾ പറയുന്ന ആമ്മേൻ ഹൃദയത്തിൽ നിന്നായിത്തീരാൻ.

ദൈവമേ, എന്റെ ജീവിതത്തിലെ ആമ്മേൻ ഹൃദയത്തിൽ നിന്നുരുവാകാൻ അനുഗ്രഹമരുളണേ.