ക്രിസ്തുമസ്‌ ഒരുക്കം: 7. മാലാഖ

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

തിരുവചനത്തിൽ ഉടനീളം ദൈവീകസന്ദേശങ്ങൾ നൽകുന്നവരും, കൈമാറുന്നവരും ആയിട്ടാണ് മാലാഖമാരെ നമുക്ക് കാണാൻ സാധിക്കുക. മംഗളവാർത്തയിലൂടെ മാതാവിനും സ്വപ്നങ്ങളിലൂടെ യൗസേപ്പിതാവിനും സദ്വാർത്തയിലൂടെ ആട്ടിടയന്മാർക്കും ദൈവത്തിന്റെ സന്ദേശം അവർ കൈമാറി. അവർ പാടിയതും കൈമാറിയതും സന്തോഷത്തിന്റെ, സമാധാനത്തിന്റെ വാർത്തകൾ ആയിരുന്നു. ദൈവികസന്ദേശം കൈമാറുന്നവരെയും അവർ കൈമാറുന്ന സന്ദേശവും തിരിച്ചറിയാൻ കഴിയുക വലിയ കാര്യമാണ്. അതോടൊപ്പം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാഹകർ ആകാൻ പരിശ്രമിക്കുക എന്നതും.

നിയോഗം

അശ്രദ്ധമായി വാഹനം ഓടിക്കുന്ന എല്ലാ ഡ്രൈവർമാർക്കും വേണ്ടി

പ്രാർത്ഥന

ഉണ്ണീശോയെ, അങ്ങയുടെ ജനനം ഒരുപാട് ദൈവികസന്ദേശങ്ങൾ കൈമാറപ്പെടാൻ ഇടയാക്കി. ജീവിതത്തിൽ ലഭിക്കുന്ന നന്മയുടെ സന്ദേശങ്ങൾ തിരിച്ചറിയാനും അതുവഴി ലഭിക്കുന്ന നന്മയും സന്തോഷവും സമാധാനവും മറ്റുള്ളവർക്ക് കൈമാറുവാനും  എനിക്ക് കൃപ തരണമേ. അശ്രദ്ധമായി വാഹനം ഓടിക്കുന്ന എല്ലാ ഡ്രൈവർമാർക്കും ജീവന്റെ വില മനസിലാക്കാനുള്ള വിവേകം നൽകണമേ. എല്ലാ ഡ്രൈവർമാരെയും, പ്രത്യേകമായി, സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നവരെയും  കാവൽമാലാഖമാരുടെ സംരക്ഷണയിൽ കാത്തുകൊള്ളണമേ. എന്റെ കാവൽ മാലാഖയെ, എനിക്കെന്നും സംരക്ഷണമേകണമേ. ഉണ്ണീശോയെ, ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ

സുകൃതജപം

ഉണ്ണീശോയെ, എല്ലാ ഡ്രൈവർമാരെയും അങ്ങയുടെ സംരക്ഷണയിൽ കാത്തുകൊള്ളണമേ.

വചനം

തന്‍െറ തൂവലുകള്‍കൊണ്ട്‌ അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത നിനക്കു കവചവും പരിചയും ആയിരിക്കും.  (സങ്കീര്‍ത്തനങ്ങള്‍ 91:4)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.