

ഉണ്ണീശോയെ കാണാൻ രാജാക്കന്മാരെ വഴികാട്ടി സഹായിച്ചത് ആകാശത്തു തെളിഞ്ഞ ഒരു നക്ഷത്രം ആയിരുന്നു. തിളക്കമുള്ളവരാകുക, വഴികാട്ടികളാ
സ്വജീവിതം കൊണ്ട്, ആ ജീവിതത്തിൽ ചെയ്യുന്ന നല്ല പ്രവൃത്തികൾ കൊണ്ട് തിളക്കമുള്ള വ്യക്തിത്വം വളർത്തിയെടുക്കുക. ആ നല്ല വ്യക്തിത്വത്തിലൂടെ മറ്റുള്ളവർക്ക് വഴികാട്ടികളാകുക. കുടുംബത്തിൽ, സമൂഹത്തിൽ, മുൻപേ നടക്കുന്ന നക്ഷത്രങ്ങൾ ആകുക. തിളക്കമുള്ള വഴിവിളക്കുകൾ ആകട്ടെ നമ്മുടെ ജീവിതവും.
പ്രാർത്ഥന
ഉണ്ണീശോയെ, നസ്രത്തിൽ മാതാപിതാക്കൾക്ക് വിധേയനായി അനുസരണത്തിൽ വളർന്ന നിന്നെ ഞാൻ ആരാധിക്കുന്നു. ജീവിതത്തിലെ നല്ല പ്രവൃത്തികളിലൂടെ തിളക്കമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിത്തീരുവാനും മാതൃകാജീവിതത്തിലൂടെ മറ്റുള്ളവർക്ക് നേർവഴി കാണിച്ചുകൊടുക്കുവാനും എന്നെ അനുഗ്രഹിക്കണമേ. എന്റെ പ്രവർത്തികൾ മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുന്നതാവട്ടെ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും സഫലമാക്കണമേ. ആമേൻ
നിയോഗം
മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കും വേണ്ടി
സുകൃതജപം
ഉണ്ണീശോയെ, പ്രത്യാശ എന്ന പുണ്യം എന്നിൽ നിറക്കണമേ.
വചനം
നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. (മത്തായി 2:10)
ഫാ. ഷിജോ പനക്കപതാലിൽ
You must log in to post a comment.