ക്രിസ്തുമസ്‌ ഒരുക്കം: 22. തിടുക്കം

ഫാ. ഷിജോ പനക്കപതാലിൽ

പുൽക്കൂട്ടിലെ ഉണ്ണീശോയെ കാണാൻ വന്നവർക്കെല്ലാം ഒരു തിടുക്കം ഉണ്ടായിരുന്നു. ആട്ടിടയർക്കും പൂജാരാജാക്കന്മാർക്കും  ഒക്കെ എത്രയും പെട്ടെന്നു ഉണ്ണീശോയെ കാണുവാൻ ഉള്ള ആഗ്രഹം ഇണ്ടായിരുന്നു എന്നു വചനം വായിക്കുമ്പോൾ നമുക്ക് കാണാൻ സാധിക്കും. ഉണ്ണീശോയെ ഉദരത്തിൽ വഹിച്ചുകൊണ്ട്  മാതാവ് തിടുക്കം കൂട്ടിയത് തന്റെ ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കാൻ ആയിരുന്നു (ലൂക്ക 1: 39).

ക്രിസ്തുമസ്  അടുക്കാറായി. ചില തിടുക്കങ്ങൾ കൂട്ടാൻ സമയം ആയി. ആത്മീയമായ ചില ഒരുക്കത്തിന്റെ തിടുക്കങ്ങൾ കൂട്ടണം, ഒന്നു കുമ്പസാരിക്കാൻ തിടുക്കം കൂട്ടണം, മുറിഞ്ഞുപോയ ബന്ധങ്ങൾ ഉണ്ടെങ്കിൽ വിളക്കിച്ചേർക്കാൻ തിടുക്കം കൂട്ടണം. മാതാവിനെപ്പോലെ മറ്റുള്ളവരെ സഹായിക്കാൻ തിടുക്കം കൂട്ടണം, എങ്കിൽ തിരുപ്പിറവിയുടെ ദിവസം എന്റെ ഹൃദയത്തിൽ വരാൻ  ഉണ്ണീശോയും തിടുക്കം കൂട്ടും. ഒരുങ്ങാം തിടുക്കത്തിൽ.

നിയോഗം

ഇന്ന് വിശുദ്ധ കുമ്പസാരം നടത്തുന്ന എല്ലാവർക്കും വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, അങ്ങയുടെ ജനനത്തിനുള്ള അടുത്ത ഒരുക്കത്തിലേക്ക് ഞാൻ എത്തിയിരിക്കുന്നു. എന്റെ ഹൃദയത്തിൽ അങ്ങു വന്നു പിറക്കണമേ, അങ്ങേക്ക് പിറക്കാൻ തക്കതായ വിശുദ്ധി എന്റെ ഹൃദയത്തിനു നൽകണമേ. അങ്ങയെ  സ്വീകരിക്കുവാൻ, ആരാധിക്കുവാൻ, സ്നേഹിക്കുവാൻ ഒക്കെയുള്ള ഒരു തിടുക്കം എന്റെ മനസിനും ഹൃദയത്തിനും നൽകണമേ. ഇന്നേ ദിവസം വിശുദ്ധ കുമ്പസാരം നടത്തുന്ന എല്ലാ മക്കളെയും വിശുദ്ധിയിൽ കൈപിടിച്ച് നടത്തണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, എൻെറ പാപങ്ങൾ ക്ഷമിക്കണമേ.

വചനം

അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്‍െറ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകന്‍മാര്‍ അവനെക്കുറിച്ചു സാക്‌ഷ്യപ്പെടുത്തുന്നു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 43).

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.