ക്രിസ്തുമസ്‌ ഒരുക്കം: 18. സത്രം

ഫാ. ഷിജോ പനക്കപതാലിൽ

സത്രത്തിൽ സ്ഥലം ലഭിക്കാതെ പുൽത്തൊട്ടിയിൽ കിടന്നു ഭൂമിയുടെ ആദ്യ സ്പർശനങ്ങൾ ഏറ്റു വാങ്ങുന്ന ഉണ്ണീശോ. ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട് ലൂക്കായുടെ സുവിശേഷത്തിൽ ആണ് നാം പുൽത്തൊട്ടിയും സത്രവും കാണുന്നത്. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല. (ലൂക്കാ 2:7).

ജീവിതവഴികളിൽ എപ്പോഴെങ്കിലും ചെയ്യാൻ പറ്റുന്ന സഹായം അത് ലഭിക്കാൻ അർഹത ഉള്ളവർക്ക് നല്കാതിരുന്നിട്ടുണ്ടോ? സംസാരം കൊണ്ടോ പെരുമാറ്റം കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ, സഹായം ചോദിച്ചു വന്നവരെ എപ്പോഴെങ്കിലും കളിയാക്കുന്ന, താഴ്ത്തികെട്ടുന്ന വിധത്തിൽ സംസാരിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഞാനും സത്രങ്ങൾ നിഷേധിക്കുന്നവരുടെ ഗണത്തിലാണ്.

തിരിച്ചറിയാം, തിരുത്താം. അശരണർക്കായി സഹായഹസ്തങ്ങൾ നീട്ടാം, സത്രങ്ങൾ തുറന്നിടുന്നവർ ആകാം.

നിയോഗം

ആരോരുമില്ലാതെ തെരുവിൽ വലിച്ചെറിയപ്പെടുന്ന അനാഥ ബാല്യങ്ങൾക്കുവേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, പുൽത്തൊട്ടിയിൽ പിറന്ന അങ്ങയെ ഞാൻ ആരാധിക്കുന്നു. എന്റെ നേരെ സഹായഹസ്തങ്ങൾ നീട്ടിയവരെ പലപ്പോഴും ഞാൻ അവഗണിച്ചിട്ടുണ്ട്. ചെയ്യാൻ പറ്റുമായിരുന്ന സഹായം പലർക്കും ചെയ്യാതിരുന്നിട്ടുണ്ട്. എന്നോട് ക്ഷമിക്കണമേ. മേലിൽ മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ ഉള്ള കൃപ എനിക്ക് നൽകണമേ. ഈശോയെ ആരോരും നോക്കാനില്ലാതെ, തെരുവോരങ്ങളിൽ വലിച്ചെറിയപ്പെടുന്ന പിഞ്ചുബാല്യങ്ങൾക്ക് അങ്ങു തുണയായിരിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, അശരണർക്ക് അലംബമാകുന്നവരെ അനുഗ്രഹിക്കണമേ.

വചനം

നിനക്കു ചെയ്യാന്‍ കഴിവുള്ള നന്‍മ,അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്‌. (സുഭാഷിതങ്ങള്‍ 3:27)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.