ക്രിസ്തുമസ്‌ ഒരുക്കം: 13 അടയാളം

ഫാ. ഷിജോ പനക്കപതാലിൽ

മാലാഖമാർ പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത അടയാളമാണ് ഉണ്ണീശോയെ തിരിച്ചറിയാൻ ഇടയന്മാരെ സഹായിച്ചത്. ബൈബിളിൽ ഉടനീളം പ്രവചനങ്ങളെ സാധൂകരിക്കുന്ന ചില അടയാളങ്ങൾ നാം കാണാറുണ്ട്. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശു (ലൂക്ക2:12) ആട്ടിടയർക്ക് അടയാളമായിരുന്നു. ശൂന്യമായ കല്ലറ (യോഹന്നാൻ 20:1) ഉത്ഥിതനെ തിരിച്ചറിയാൻ ശിഷ്യന്മാർക്ക് ഒരു അടയാളമായിരുന്നു. കത്തിയെരിയുന്ന മുൾപടർപ്പ് (പുറപ്പാട് 3:2) ദൈവിക സാന്നിദ്ധ്യം തിരിച്ചറിയാൻ മോശക്ക് അടയാളമായിരുന്നു.

ദൈവം നൽകുന്ന അടയാളങ്ങൾ, അരുളപ്പാടുകൾ, സന്ദേശങ്ങൾ, തിരിച്ചറിയുക വളരെ പ്രധാനമാണ്. ഇന്നത്തെ കാലഘട്ടത്തിൽ പ്രത്യേകിച്ചും. അതോടൊപ്പം തന്നെ ബൈബിളിനെ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളുടെ നിഷ്കളങ്കമായ വിശ്വാസത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രവാചകരെ തിരിച്ചറിയാനും അങ്ങനെയുള്ള പ്രബോധനങ്ങളിൽ വീഴാതിരിക്കാനും പരിശ്രമിക്കാം.

നിയോഗം

ദൈവത്തിന്റെ വചനം അവിശ്വസിക്കുന്നവർക്കും തെറ്റായി വ്യാഖ്യാനിക്കുന്നവർക്കും വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, ഈ സുപ്രഭാതത്തിൽ നിന്നെ ഞാൻ ആരാധിക്കുന്നു. ജീവിതവഴികളിൽ അങ്ങു നൽകുന്ന അടയാളങ്ങൾ തിരിച്ചറിയാൻ കൃപ തരണമേ. തിരുവചനത്തിനനുസരിച്ചു ജീവിതം ക്രമപ്പെടുത്തുവാനും അങ്ങനെ മറ്റുള്ളവരെ അങ്ങയിലേക്ക് നയിക്കുവാനും എന്നെ സഹായിക്കണമേ. ദൈവവചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ

സുകൃതജപം

ഉണ്ണീശോയെ, ദൈവിക അടയാളങ്ങൾ തിരിച്ചറിയാൻ കൃപ തരണമേ.

വചനം

അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും. യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും (ഏശയ്യാ 7:14).

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.