ക്രിസ്തുമസ്‌ ഒരുക്കം: 11 ശുശ്രുഷ

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

മാതാവിന്റെ ശുശ്രൂഷാ മനോഭാവം കൂടുതലായി അടുത്തറിഞ്ഞ ഒരു വ്യക്തി ഏലീശ്വ പുണ്യവതി ആയിരുന്നിരിക്കണം. പരിശുദ്ധ ജപമാലയിലെ സന്തോഷത്തിന്റെ രണ്ടാം രഹസ്യത്തിൽ നാം ധ്യാനിക്കുന്നത് മാതാവിന്റെ സന്ദർശനത്തെക്കുറിച്ചും ശുശ്രുഷയെക്കുറിച്ചും ആണ്. താൻ ഗർഭിണിയായിരിക്കുന്ന അവസരത്തിൽ പോലും തന്റെ ഇളയമ്മയെ സന്ദർശിക്കാനും കൂടെ താമസിക്കാനും ശുശ്രുഷിക്കാനും മാതാവ് തയ്യാറാകുന്നു. വാർദ്ധക്യത്തിലെ ഗർഭധാരണത്തിന്റെ വിഷമങ്ങൾ അലട്ടിയിരുന്ന ഏലീശ്വപുണ്യവതിക്ക് മാതാവിന്റെ സന്ദർശനം അനുഗ്രഹമായി മാറി.

സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുക വലിയൊരു പുണ്യമാണ്. നമുക്കൊക്കെ സാധിക്കുന്ന ഒരു കാര്യവുമാണത്. പക്ഷേ നമുക്ക് പലപ്പോഴും നമ്മുടെ കാര്യങ്ങൾ കഴിഞ്ഞു ഒന്നിനും സമയം കിട്ടാറില്ല. പലപ്പോഴും പലരും ആഗ്രഹിക്കുക നമ്മുടെ പണമോ, അധ്വാനമോ ഒന്നും ആയിരിക്കില്ല. മറിച്ച്, അൽപസമയം അവരോടു കൂടെ ആയിരിക്കാനും അവരെ കേൾക്കാനും ഒക്കെ ആയിരിക്കും. ചെയ്യാൻ സാധിക്കുന്ന നന്മകൾ അർഹതയുള്ളവർക്ക് ചെയ്തുകൊടുത്തു ഈ കൊച്ചുജീവിതം അനുഗ്രഹപ്രദമാക്കാം.

നിയോഗം

വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്കു വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, അങ്ങയെ ഉദരത്തിൽ വഹിച്ചുകൊണ്ട് ഏലീശ്വപുണ്യവതിയെ സന്ദർശിച്ച മറിയത്തിന്റെ മാതൃക അനുകരിച്ച്, മറ്റുള്ളവരെ സഹായിക്കുവാൻ കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ എനിക്ക് കൃപ തരണമേ. ഉപേക്ഷിക്കപെടലിന്റെ നൊമ്പരവും പേറി വൃദ്ധസദനങ്ങളിൽ കഴിയുന്ന എല്ലാ മാതാപിതാക്കളെയും ആശ്വസിപ്പിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, ആരോരുമില്ലാത്തവർക്ക് ആലംബമാകണമേ.

വചനം

രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌. (മത്തായി 25:40)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.