യുവജന കൂട്ടായ്മയിൽ ഒരുങ്ങുന്ന വ്യത്യസ്തമായ ക്രിസ്തുമസ് കഥ പറയുന്ന ‘ദി പ്രോമിസ്’ -ന്റെ ചിത്രീകരണം പൂർത്തിയായി

യുവജന കൂട്ടായ്മയിൽ ഒരുങ്ങുന്ന വ്യത്യസ്തമായ ക്രിസ്തുമസ് കഥ പറയുന്ന ‘ദി പ്രോമിസ്’ -ന്റെ ചിത്രീകരണം പൂർത്തിയായി. സ്വർഗീയപദ്ധതികൾക്ക് വാതിൽ തുറക്കുന്ന മനുഷ്യഹൃദയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ കടന്നുപോകുന്നത്.

‘പക’ എന്ന മലയാള സിനിമയിലൂടെ കൊച്ചേപ്പ് ആയി എത്തി മികച്ച പ്രകടനം കാഴ്ച്ചവച്ച ജോസ് കിഴക്കൻ ഈ ഹ്രസ്വചിത്രത്തിൽ മികച്ച വേഷം കൈകാര്യം ചെയ്യുന്നു. ജെസ്പിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌. ക്യാമറ – നിഖിൽ ഡേവിസ്, പ്രൊഡക്ഷൻ കൺട്രോളർ – ഫാ. ജോഫിറി പോൾ.

ഹർഷ വർഗീസ്, ജോബിൻ ജോസ്, ജോസ്ന ആൻഡ്റൂസ്, ഷിജോ അറക്കപറമ്പിൽ, ബെന്നി മാത്യു, അഭിനന്ദ് ജോർജ്, എറിക് മാത്യു, റിൻസൺ തോമസ്, അമൽ പി.റ്റി., എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വസ്ത്രാലങ്കാരം – ജിൻസ് ഓലപ്പുരക്കൽ, റിൻസൺ തോമസ്, ലൈറ്റ് – അഖിൽ ജോസഫ്, ഷിനു ജോസഫ്, ജസ്റ്റിൻ ജോസഫ്.

ഒരുപാട് തടസങ്ങൾ നേരിട്ടപ്പോൾ ചിത്രീകരണം പൂർത്തിയാക്കാനാവശ്യമായ സ്ഥലം, ഭക്ഷണം, വൈദ്യുതി തുടങ്ങിയവ നൽകി കൂടെനിന്ന ഓലപ്പുരയിൽ ബിനോജും കുടുംബവും ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ വിജയത്തിനു കാരണമായിത്തീർന്നു.

ഡിസംബർ 20- ന് ‘ദി പ്രോമിസ്’ എൽറോയ് ചാനലിൽ റിലീസ് ചെയ്യാനുള്ള  ഒരുക്കത്തിലാണ് പിന്നണി പ്രവർത്തകർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.