ഇന്നും തുടരുന്ന കാലിത്തൊഴുത്തിലേക്കുള്ള യാത്ര 

മനുഷ്യ ചേതനയുടെ ഉള്ളിൽ എന്നും ഒളിഞ്ഞുകിടക്കുന്ന ഒരു സ്വഭാവവിശേഷമാണ് അന്വേഷണം. എന്തിന് വേണ്ടിയുള്ള അന്വേഷണം അവസാനം എവിടെയോ എത്തിക്കുന്നു.  ക്രിസ്തുവിൻ്റെ പിറവിത്തിരുനാൾ ദിനത്തിൽ  നമ്മളോരോരുത്തരും ആഹ്ലാദത്തോടെ ഒരുങ്ങുമ്പോൾ അന്വേഷണങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് ഏറ്റവും ആദ്യം ഓടിയെത്തുന്ന  അന്വേഷണം ലോകനാഥന് മണ്ണിൽ പിറക്കാനായി ഒരിടം തേടിയുള്ള മറിയത്തിൻ്റെയും ജോസഫിനെയും ഉൽകണ് നിറഞ്ഞ യാത്രയും, പിന്നെ ഉണ്ണിയേശു പിറന്ന കാലിത്തൊഴുത്ത് തേടിയുള്ള ആട്ടിടയരുടെയും ജ്ഞാനികളുടെയും യാത്ര തന്നെ.

കാലിത്തൊഴുത്തു തേടിയുള്ള നാളിതുവരെയുള്ള എൻ്റെയും നിങ്ങളുടെയും യാത്ര സഫലമായോ?  കാലിത്തൊഴുത്ത് തേടി നമുക്കിത്തിരി നേരം നടക്കാം കർഷക രാജ്യമായ പാലസ്തീൻ ആയി ഏറ്റവും സാധാരണമായ ഒരു സംഭവമാണ് കാലത്തൊഴുത്തുകൾ. എന്നാൽ ലോകത്തിന് നാഥൻ ദൈവം ആയിരുന്നിട്ടും മനുഷ്യനായി പിറക്കുവാൻ നമ്മളിലൊരുവനായപ്പോൾ തിരഞ്ഞെടുത്തത് ലാളിത്യത്തിന് മഹനീയ ഭാഗങ്ങളായിരുന്ന ഒരു തൊഴുത്താണ്. ദൈവകുമാരനെ ജനനം നടന്ന ആ കാലിത്തൊഴുത്ത് ചരിത്രത്തെയും വിശ്വാസത്തെയും ഭാഗമായി വിശ്വാസത്തിൻറെ ഒരു കത്തീഡ്രലായി അന്ന്. കാലിത്തൊഴുത്ത് ഇന്നും സുലഭമായി കാണാം എന്നാൽ, ഉണ്ണിയേശു ഇല്ലാത്ത കാലിതൊഴുത്തുകൾ ലോകമെങ്ങുമുണ്ട് … നമ്മുടെ വീട്ടിലും കാണാം എന്നാൽ അതിനുള്ളിലെ  ഉണ്ണിയേശുവിൻ്റെ സാന്നിധ്യം ഒരുകാലിത്തൊഴുത്തിനെ കത്തീഡ്രലക്കി  പരിണമിക്കുന്നു

ദൈവത്തെ കാണുവാനായി ഇരുട്ടും പ്രതിസന്ധികളും വകവയ്ക്കാതെ ആട്ടിടയരും, മൂന്ന് ജ്ഞാനികളും തിടുക്കത്തിൽ നടന്നടുത്തു  ഉണ്ണിയെ കണ്ടു വണങ്ങാൻ… ദൈവമായിരുന്നിട്ടും, മനുഷ്യനായി പിറക്കുവാൻ ദൈവം ന മ്മിലൊരുവനായപ്പോൾ നാഥൻ തിരഞ്ഞെടുത്തത് ലാളിത്യം തുളുമ്പി നിന്ന തൊഴുത്താണ്.

കാലങ്ങൾ ആണ്ടുകളായി അപ്രത്യക്ഷമാകുമ്പോൾ, ലോകം കൊറോണയുടെ മുൾമുനയിൽ ഷ്ടപ്പെടുമ്പോൾ ഈ ക്രിസ്മസ് കാലം ഏറെ സവിശേഷ നിറഞ്ഞതാണ്.. ഏറ്റവും കഷ്ടം നിറഞ്ഞ കഴിഞ്ഞ മാസങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ നിന്നു  തിരിയുമ്പോൾ ഒരു സംഭവം ഞാനോർക്കുന്നു.

വടവാതൂർ സെമിനാരിയിലെ ഒരു വൈദികനും, വൈദികാർത്ഥികളും ദേവാലയത്തിൽ ബലിയർപ്പിക്കവെ ഉണ്ടായ ഒരു ഭൂമികുലക്കത്തിൽ  വിദ്യാർഥികൾ ഓടി പുറത്തിറങ്ങി.   പുറത്തേക്ക് ഓടിയവർ എല്ലാം ശാന്തമായപ്പോൾ  അച്ചനെ തേടി. എവിടെയാണ് അന്വേഷിച്ചു. കണ്ടെത്തിയപ്പോൾ അവർ അത്ഭുതപ്പെട്ടു. ബലിവേദിയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന  അച്ചൻ.  അന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞു: കർത്താവിനെ വിട്ട് എവിടേക്കാ മക്കളെ  ഓടേണ്ടത്?   പുല്ക്കൂട് തേടിയുള്ള യാത്രയിൽ നമുക്ക് ഒന്ന് വിലയിരുത്താം. എന്തായിയിരുന്നു ഈ ജീവിതയാത്രയിൽ ചേർത്തു പിടിച്ചത്?  അന്തരംഗത്തിലെ ഉൾത്തുടിപ്പുകൾക്ക് അനന്ത സ്നേഹത്തെ അനുഭവിച്ചറിയാൻ ഈ ക്രിസ്തുമസ് നമ്മെ സഹായിക്കട്ടെ.

️സി. സോണിയ കെ. ചാക്കോ, DC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.