നമുക്കും ബെത്‌ലെഹം വരെ പോകാം: മാര്‍ ടോണി നീലങ്കാവില്‍ പിതാവിന്റെ ക്രിസ്തുമസ് സന്ദേശം

അതിജീവനത്തിനായി ഡല്‍ഹി തെരുവുകളില്‍ രാപ്പകല്‍ സമരത്തിലായിരിക്കുന്ന കര്‍ഷകര്‍ ഓര്‍മ്മിപ്പിക്കുന്നത് ക്രിസ്തുമസ് രാവില്‍ അരക്ഷിതത്വത്തിന്റെ മധ്യത്തില്‍ തങ്ങളുടെ ഉപജീവനമായ ആടുകള്‍ക്ക് കൂട്ടുകിടന്നിരുന്ന ആട്ടിടയന്മാരെയാണ്. കോവിഡ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച മരണത്തിന്റെ നിഴലിലാണല്ലോ നാം. ജോലി നഷ്ടപ്പെട്ടും പദ്ധതികള്‍ തകര്‍ന്നടിഞ്ഞും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടും കഴിയുന്നവരാണ് ചുറ്റിലും. നിരാശ പരത്തുന്ന അന്ധകാരത്തിന്റെ നിഴലിലും മരണത്തിന്റെ മേഖലയിലും വസിക്കുന്ന നമുക്ക് ഉദയം ചെയ്ത പ്രകാശമാണ് യേശുക്രിസ്തു (മത്തായി 4:6).

മാലാഖാ പാടിയ സന്ദേശമിതാണ്: “ഇതാ, സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ – കര്‍ത്താവായ ക്രിസ്തു പിറന്നിരിക്കുന്നു” (ലൂക്കാ 2:10-11). നാം ഒറ്റയ്ക്കല്ല. നമ്മുടെ ദൈവം വിണ്ണിലിരുന്ന് ഉറങ്ങുന്നവനല്ല; മണ്ണില്‍ ഇറങ്ങിവന്ന് മനുഷ്യനായി പിറന്ന്, നമ്മുടെ വേദനകളില്‍ പങ്കുചേര്‍ന്ന്, അവ ഒപ്പിയെടുക്കുന്നവനാണ്. ആട്ടിടയരെപ്പോലെ “നമുക്കും ബെത്‌ലെഹം വരെ പോകാം” (ലൂക്കാ 2:15).

ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

മാര്‍ ടോണി നീലങ്കാവില്‍
തൃശൂര്‍ അതിരൂപത സഹായമെത്രാന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.