ഗവർണറും മുഖ്യമന്ത്രിയും ക്രിസ്തുമസ് ആശംസകൾ നേർന്നു

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിസ്തുമസ് ആശംസകൾ നേർന്നു. സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തമാക്കാനും ക്രിസ്തുമസ് ആഘോഷത്തിന് സാധിക്കട്ടെ -ഗവർണർ ആശംസിച്ചു.

സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്‍നം കാണാൻ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്തുമസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. കോവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ ക്രിസ്തുമസ് ആഘോഷിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.