ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 10. ആമ്മേൻ

ഫാ. എബി നെടുങ്കളം

മാലാഖയുടെ വാക്കുകൾക്ക് മറിയം മറുപടി പറഞ്ഞു. “ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ  ഭവിക്കട്ടെ” (ലുക്കാ.1,38). ‘ആമ്മേൻ’ എന്ന ഒറ്റ വാക്കുത്തരം.

വെറുമൊരു മറുപടി പ്രത്യുത്തരമായി മാത്രം അവശേഷിക്കണ്ട വാക്കല്ല ആമ്മേൻ. അതൊരു  വാഗ്ദാനമാണ്, മുദ്ര വച്ചുറപ്പിക്കുന്ന  വാഗ്ദാനങ്ങൾ പോലെ. ഒരുവൻ പറയുന്നതിനെ സ്വീകരിച്ചു അപ്രകാരം തന്നെ ആയിരിക്കട്ട എന്ന് ഏറ്റുപറയുന്ന ഒരു വാഗ്ദാനം. പ്രാർത്ഥനയിൽ മാത്രമല്ല അനുദിന ജീവിതത്തിന്റെ എല്ലായിടങ്ങളിലും  നല്കപെടുന്ന വാഗ്ദാനങ്ങൾ  ഹൃദയം കൊണ്ടേറ്റുപറയുന്ന ആമ്മേൻ എന്ന പ്രാർത്ഥനയാകട്ടെ.

ദൈവമേ, അങ്ങയോടും, മറ്റെല്ലാവരോടും  നൽകുന്ന  വാഗ്ദാനങ്ങളിൽ  വിശ്വസ്തരായി നിലനിൽക്കാൻ എന്നെ അനുഗ്രഹിക്കണമേ .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.