ക്രിസ്മസ് ധ്യാനം: 24 ഉണ്ണീശോ

അവന്‍ ശിശുവിന് ഈശോ എന്നു പേരിട്ടു. (മത്താ.1: 25)

എവിടെയാണ് നിന്റെ ദൈവാന്വേഷണം ആരംഭിക്കേണ്ടത്? അതു നിശ്ചയമായും ജീവിതത്തിലെ ഏറ്റവും ജൈവി കവും സരളവുമായ ഒരു ഭൂമികയിലായിരിക്കണം. പുല്‍ത്തൊഴുത്തിനെക്കാള്‍ അതിന് പറ്റിയ മറ്റൊരു മെറ്റഫര്‍ വേറെ ഏതുണ്ട്? അതിനാല്‍ പുല്‍ത്തൊട്ടിയിലെ ഉണ്ണയില്‍ നിന്നു തുടങ്ങാം  ‘ഇതായിരിക്കും നിങ്ങള്‍ക്കുള്ള അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും (ലൂക്കാ 2:12).

പുല്‍ത്തൊട്ടിയിലെ കുഞ്ഞ് എന്തൊക്കെയാണ് നമ്മെ ഓര്‍ മ്മിപ്പിക്കുന്നത്? അതില്‍ നിശ്ചയമായും സരളതയുടെ പാഠങ്ങള്‍ ഉണ്ടാകും. പഴയ നിയമത്തില്‍ ദാവീദിനെ സാവൂള്‍ അണിയിക്കു  ന്നതുപോലെ, നമുക്ക് ഇണങ്ങുകയോ ഉതകുകയോ ചെയ്യാത്ത എത്ര കവചങ്ങളാണ് വര്‍ത്തമാനകാലം നമ്മെ അണിയിക്കുന്ന ത്? എന്നിട്ട് ഓരോ മത്സരങ്ങളുടെ കടമ്പയില്‍ തട്ടിയും മുട്ടിയും മുടന്തിയും സ്വന്തം ജീവിതം വല്ലാതെ ദുഷ്‌കരമാക്കുന്നവര്‍. അ തു വേണ്ടെന്ന് വയ്ക്കുവാന്‍ ദാവീദ് എന്ന ഇടയബാലന്‍ കാട്ടിയ ആര്‍ജ്ജവമാണ് അവന്റെ ജീവിതത്തെ മനോഹരമാക്കിയത്. ഇ ത് എനിക്കുള്ളതല്ല എന്ന് നിശ്ചയിക്കുമ്പോള്‍ ഒരാള്‍ അനുഭവി ക്കുന്ന ആനന്ദത്തിനും സ്വാതന്ത്ര്യത്തിനും അതിരുകളില്ല. എത്ര മാത്രം സമ്മര്‍ദ്ദങ്ങളാണ് എനിക്ക് അനിവാര്യമല്ലാത്ത കാര്യങ്ങ ളെ നേടാനും പുലര്‍ത്താനും ഞാനനുഭവിക്കുന്നത്.

ലളിതമെന്ന പദത്തിന് ശബ്ദതാരാവലിയില്‍ സൗന്ദര്യമുള്ള ത് എന്നുകൂടി ഒരര്‍ത്ഥം കൊടുത്തിട്ടുണ്ട്. ജീവിതത്തിന്റെ ലാവ ണ്യശാസ്ത്രമാണ് സുവിശേഷമെന്ന് ആര്‍ക്കാണറിയാത്തത്. ഒരാളുടെ അഴകിലേക്കുള്ള യാത്ര ആരംഭിക്കേണ്ടത് ലാളിത്യങ്ങളെ തിരികെ പിടിച്ചുകൊണ്ടു വേണം എന്ന സൗമ്യമായ മന്ത്രണം പുല്‍ത്തൊട്ടിയില്‍ നിന്ന് കേള്‍ക്കാം. കൂട്ടി, കുറച്ച്, ഹരിച്ച് കഴിയു മ്പോള്‍ ഒരാള്‍ക്ക് ജീവിക്കുവാന്‍ എത്ര കുറച്ച് കാര്യങ്ങള്‍ മതി. നിറയെ കതിര്‍മണികളുള്ള പാടത്തുനിന്ന് ഒരു കതിര്‍മണി മാത്രം മതിയെന്ന് നിശ്ചയിക്കുന്ന ആകാശപറവകള്‍ക്കുള്ള വാഴ്ത്താണല്ലോ സുവിശേഷം. ടോള്‍സ്റ്റോയിയുടെ ആ പഴയ കഥയിലെന്നപോലെ ഒരു പുലരിതൊട്ട് അന്തിവരെ ഓടിത്തീര്‍ക്കാവുന്ന ദൂരങ്ങളൊക്കെ നിങ്ങള്‍ക്കുള്ളതുതന്നെയാവാം. എന്നാല്‍, തളര്‍ന്ന് വീഴുമ്പോള്‍ നിങ്ങള്‍ക്കവകാശപ്പെട്ട കൃത്യമായ അളവ് ആ ജന്മി നിശ്ചയിച്ചിട്ടുണ്ട്. അതേതായാലും ആറടിക്കപ്പുറമില്ല.

എല്ലായിടത്തും ലളിത ജീവിതത്തിലേക്കുള്ള ദീപ്തമായ ക്ഷണങ്ങളുണ്ട്. കലയിലും രാഷ്ട്രീയത്തിലുമൊക്കെ അതിന്റെ അടയാളങ്ങളുണ്ട്. സഭ തന്റെ വാസത്തിനുവേണ്ടി കരുതിവച്ചിരുന്ന അറുപതു മുറികളുള്ള അരമന രോഗികള്‍ക്കായി തുറന്നു കൊടുക്കുകയും അവര്‍ തിങ്ങി പാര്‍ത്തിരുന്ന കുടുസ്സു വീട്  ത ന്റേതാക്കുകയും ചെയ്ത ഡി- യിലെ മെത്രാന്‍ ‘പാവങ്ങള്‍’ എ ന്ന പുസ്തകം വായിച്ചു മടക്കുമ്പോള്‍ നമ്മുടെ ചങ്കിലേക്കും പ്രവേശിക്കുന്നതെന്തുകൊണ്ട്? ചുമരില്‍ ആ ജ്ഞാനവൃദ്ധന്‍ പുഞ്ചിരിക്കുന്നു – ഗാന്ധി. ദീര്‍ഘമായ ഒരു യാത്രയുടെ ഒടുവില്‍ പൊടിപുരണ്ട മെതിയടി തീരത്തുവെച്ച് നര്‍മ്മദയിലേക്കിറങ്ങി മേല്‍മുണ്ടിന്റെ കോന്തല നനച്ച് അത് വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ആ വയോധികനിപ്പോള്‍. എന്തിനിങ്ങനെയെന്ന് കൗതുകം പൂണ്ടവരോട് അദ്ദേഹം പറഞ്ഞു: ”അത്രയും ജലമേ അത് അര്‍ഹിക്കുന്നുള്ളൂ. അത്രമേല്‍ ലളിതമായി ജീവിച്ചതുകൊണ്ടാകണം  ഒരെഴുത്തുകാരന്‍ നിരീക്ഷിക്കുന്നതുപോലെ ലോക ത്ത് ഏറ്റവും ലളിതമായിട്ട് നിങ്ങള്‍ക്ക് വരയ്ക്കാവുന്ന ചിത്രം അദ്ദേഹത്തിന്റേതാണ്. കഷ്ടിച്ച് മൂന്നോ നാലോ വരകള്‍…ഗാന്ധിയായി! എന്നിട്ടും നമ്മള്‍ എന്തേ ഇങ്ങനെയൊക്കെ.

എല്ലാ ആഢംബരങ്ങളും അഴിച്ചുമാറ്റി ചിന്തയും പ്രാര്‍ത്ഥനയും ജീവിതവുമൊക്കെ അതിന്റെ നേര്‍രേഖകളെ തിരികെ പിടിക്കുമ്പോള്‍ മാത്രമാണ് പുല്‍ക്കൂട്ടിലെ ഉണ്ണിയുടെ കൊഞ്ചലുകള്‍ എനിക്ക് വെളിപ്പെട്ടുകിട്ടുകയുള്ളൂ.

ഓര്‍മ്മയുണ്ടായിരിക്കില്ല, ഒരു മദ്ബഹായുടെ മുമ്പില്‍ വെച്ച് നിങ്ങള്‍ക്കുവേണ്ടി നാലോളം പേര്‍ എടുത്ത ഒരു പ്രതിജ്ഞ. നി ങ്ങള്‍ അന്ന് കൈക്കുഞ്ഞായിരുന്നു. നെറ്റിയില്‍ ഒരു തുള്ളി തീര്‍ ത്ഥം തളിക്കുന്നതിനുമുമ്പ് പുരോഹിതന്‍ ചോദിക്കുകയാണ്: സാ ത്താനെയും അവന്റെ ആഢംബരങ്ങളെയും ഒഴിവാക്കുന്നുവോ? അങ്ങനെവരുമ്പോള്‍ ഏറ്റവും ചെറിയ ആഢംബരങ്ങള്‍പോലും എന്റെ വ്രതലംഘനത്തിന്റെ പട്ടികയെ ദീര്‍ഘമാക്കുന്നു. അതിനക ത്ത് എല്ലാം പെടും-കഠിനപദങ്ങള്‍കൊണ്ടും അമിതവിശേഷണള്‍ കൊണ്ടും നിങ്ങള്‍ അലങ്കരിച്ചടുക്കുന്ന ഒരു പ്രാര്‍ത്ഥനപോലും.

ലാളിത്യം ഒരു ജീവിതസമീപനമാണ്. കുറച്ചുകാര്യങ്ങളില്‍ ജീവിതത്തെ പരിമിതപ്പെടുത്തുക എന്നതുമാത്രമല്ല അതിന്റെ സാരം നേര്‍രേഖയിലല്ല എല്ലാം കാണാന്‍ കഴിയുക എന്നതാണ് അതിന്റെ പൊരുള്‍. ദൈവാവബോധങ്ങള്‍പോലും ക്രിസ്തുവില്‍ എത്ര സരളമായിട്ടാണ് പ്രകാശിക്കപ്പെട്ടത്. ദൈവത്തെ അപ്പാ  എന്നു വിളിക്കുന്നതു വഴി സരളമായൊരു ദൈവശാസ്ത്രമുണ്ടായി. എണ്ണിയാല്‍ തീരാത്ത നിയമങ്ങള്‍ ‘സ്‌നേഹ’മെന്ന ചെറുപദ ത്തില്‍ സംഗ്രഹിക്കപ്പെട്ടു. ഭാഷ, അതെ, അല്ല എന്നമട്ടില്‍ അത്ര യും ഋജുവായി. അമിതഭാഷണമെന്ന അപരാധത്തില്‍നിന്ന് പ്രാ ര്‍ത്ഥനയ്ക്കു വിടുതല്‍ നല്‍കി. പ്രതിസന്ധികളില്‍ ലളിതമായ പരിഹാരങ്ങള്‍ ഉണ്ടായി. ഉദാഹരണത്തിന് അനുതാപം എന്ന സങ്കീര്‍ണ്ണമായ പ്രക്രിയയെ കൂടുതല്‍ സ്‌നേഹിക്കുകയെന്ന മ ട്ടില്‍ പറഞ്ഞുകൊടുത്തു. ലളിതമായ പ്രശ്‌നങ്ങള്‍ക്കുപോലും സങ്കീര്‍ണ്ണമായ പരിഹാരങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ വര്‍ത്തമാനകാലത്തെ ബൗദ്ധിക സിദ്ധാന്തങ്ങളുമായി ഇതൊന്നു കൂട്ടിവായിക്കണം.

തീര്‍ച്ചയായും പുല്‍ക്കൂട്ടിലെ കുഞ്ഞ് നമ്മെ പഠിപ്പിക്കുന്നത് ലാളിത്യത്തിന്റെ പാഠങ്ങള്‍ മാത്രമാണ്.

ഫാ. ബോബി ജോസ് കപ്പുച്ചിന്‍

പ്രാര്‍ത്ഥന:
ദൈവമേ, ലാളിത്യത്തിന്റെ പാഠം ക്രിസ്തുമസ് കാലത്ത് അങ്ങെ ന്നെ പഠിപ്പിക്കുന്നു. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സ ഹായത്തിന്റെയും സന്തോഷത്തിന്റെയും പൂര്‍ണ്ണതയില്‍ എത്താ നാണ് ഈ ജീവിതത്തില്‍ എന്റെ ആഗ്രഹം. അതിനുവേണ്ടിയാ ണ് എന്റെ പ്രവര്‍ത്തനങ്ങളൊക്കെയും. എല്ലാത്തിന്റെയും ഉത്തര ത്തിനായി പുല്‍ക്കൂട്ടിലെ ശിശുവിന്റെ ലാളിത്യത്തിലേയ്ക്ക് എന്റെ ഹൃദയത്തെ തിരിച്ചുവിടുന്ന ദൈവമേ, ആ ലാളിത്യം സ്വന്തം ജീവിതത്തില്‍ പുലര്‍ത്താനുള്ള എളിമയും ഹൃദയവിശാലതയും എനിക്ക് നല്‍കേണമേ…

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.