ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 20. പുൽക്കൂട്

അവർ അവനെ പിള്ളകച്ച കൊണ്ട് പൊതിഞ്ഞു  പുൽത്തൊട്ടിയിൽ കിടത്തി  കാരണം സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല (ലൂക്ക 2,7)

ക്രിസ്സ്മസ്സിന്റെ ചിന്തകളിൽ എപ്പോഴും ശോഭിതമാകുന്ന ഒരു ബിംബമാണ് പുൽത്തൊട്ടി. ഇല്ലായ്മക്ളുടെ പ്രതീകം. ഇങ്ങനെ ഓർമിപ്പിക്കുന്നു  ഭൂമിയിൽ പിറക്കാൻ ദൈവം തിരഞ്ഞെടുത്തത് കൊട്ടരങ്ങളോ സ്വർണ്ണ മന്ദിരങ്ങളോ  അല്ല  മറിച്ചു സങ്കടങ്ങളുടെയും ഇല്ലായ്മകളുടെയും ഇടമായ പുൽത്തൊട്ടിൽ ആയിരുന്നു . നമ്മുടെ സങ്കടങ്ങളുടെയും ഇല്ലായ്മക്ളുടെയും ഇടങ്ങളിൽ ജനിക്കാനാണ്  ദൈവത്തിനിഷ്ടം.

നമ്മളും ക്രിസ്തുവിനെ കണ്ടെത്തേണ്ടതും ക്രിസ്തുവായ് ജനിക്കേണ്ടതും  സന്തോഷങ്ങളുടെ ഇടങ്ങളിൽ മാത്രമല്ല മറിച്ച് ചുറ്റിലുമുള്ള സങ്കടങ്ങളുടെ ഇടങ്ങളിലുമാണ്.

ദൈവമേ  ഇടപെടുന്ന എല്ലാ ഇടങ്ങളിലും  ക്രിസ്തുവായ് ജനിക്കാനും , ക്രിസ്തുവിനെ കണ്ടെത്താനും  എന്നെ അനുഗ്രഹിക്കണമേ .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.