ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 18. നക്ഷത്രം

കിഴക്കു കണ്ട നക്ഷത്രം അവർക്കു മുൻപേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിന് മുകളിൽ വന്നു നിന്നു. (മത്താ.2: 9)

ജന്മനാൽത്തന്നെ ഏല്പിക്കപ്പെട്ടിരിക്കുന്ന ചില കർമങ്ങളുണ്ട്. മെഴുകുതിരിക്കു കത്തിയെരിഞ്ഞു വെളിച്ചമേകാൻ, നക്ഷത്രത്തിന് നിലവാകാൻ എന്നിങ്ങനെ.

നമുക്കുമുണ്ട് ജന്മത്താൽ കിട്ടുന്ന കർമങ്ങൾ- മകനാകാൻ, മകളാകാൻ , സഹോദരിയാകാൻ, സഹോദരനാകാൻ,  സുഹൃത്താകാൻ, എല്ലാറ്റിനുമുപരി നല്ല മനുഷ്യനാകാൻ. ഈ കർമങ്ങളെ സ്നേഹത്തോടനുവർത്തിക്കുമ്പോഴാണ്‌ ഇവയെല്ലാം സൗന്ദര്യമുള്ളതാകുക. നക്ഷത്രംപോലെ പ്രകാശിക്കുന്നതാകുക.

ദൈവമേ ജീവിത വഴികളിൽ നക്ഷത്രം പോലെ പ്രകാശിക്കാനും വഴികാട്ടിയാകാനും എന്നെയും അനുഗ്രഹിക്കണമേ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.