ക്രിസ്തുമസ് വരവായി: 17

റോസിന പീറ്റി

ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല (ഫിലി. 2:6). സ്വർഗ്ഗം അരോചകമായിത്തീർന്നതു കൊണ്ടല്ലല്ലോ സ്വർഗ്ഗാധിസ്വർഗ്ഗങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം മഹത്വപൂർണ്ണനായ ദൈവം പാപിയായ മനുഷ്യന്റെ ആകൃതി അണിഞ്ഞ് നമ്മിൽ ഒരുവനായി തീർന്നത്. മറിച്ച് മനുഷ്യനിൽ ദൈവം നിക്ഷേപിച്ചുവച്ച ദൈവികചൈതന്യം അസ്തമിച്ചുതുടങ്ങുന്നത് അവന്റെ ഹൃദയത്തെ നന്നായി ഭാരപ്പെടുത്തിയിട്ടുണ്ടാവണം.

ആ ദൈവികചൈതന്യം അതിന്റെ പൂർണ്ണതയിൽ എനിക്ക് ലഭിക്കുവാൻവേണ്ടി തന്നെയാണ് അവൻ നമ്മിൽ ഒരുവനായി തീർന്നത്. എന്നിട്ടും അവനെ നമ്മൾ പലപ്പോഴും മാറ്റിനിർത്തുന്നുണ്ട്. കഫർണാം ക്രിസ്തുവിന്റെ നഗരം എന്നാണ് അറിയപ്പെടുന്നതെങ്കിലും തെരുവിൽ അന്തിയുറങ്ങുന്ന ക്രിസ്തുവിന്റെ വേദനാജനകമായ ഒരു ചിത്രം അവിടെ കാണാനാകും. ഇന്നും അവനെ ആരും പരിഗണിക്കുന്നതേയില്ല. ചേർത്തുപിടിക്കേണ്ട ഓരോ സ്നേഹബന്ധങ്ങൾക്കും കാതങ്ങളുടെ അകലമാണ് നമ്മൾ കൽപ്പിച്ചിരിക്കുന്നത്. എന്നിൽ പിറവിയെടുക്കേണ്ട ക്രിസ്തുവിനെ കാതങ്ങൾക്കകലെ മാറ്റിനിർത്തിയാൽ വെറുതെ ആരവങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും ഈ ക്രിസ്തുമസ്സും കടന്നുപോകും.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.