ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 12. അഭിവാദനം

മറിയം സഖറിയയുടെ വീട്ടിൽ പ്രവേശിച്ചു എലിസബത്തിനെ അഭിവാദനം ചെയ്തു (ലൂക്ക 1:40).

മറിയത്തിന്റെ അഭിവാദനം ക്രിസ്മസ് കാലത്തിന്റെ നല്ല കേൾവികളിൽ ഒന്നാണ്. അത് എലിസബത്തിലുണ്ടാക്കുന്നതു പരിശുദ്ധാതമാവിന്റെ അഭിഷേകമാണ്. നന്മയും സ്നേഹവും നിറച്ച അഭിവാദനങ്ങൾ, നൽകുന്ന ഊർജ്ജം വിലമതിക്കാനാവാത്തതാണ്.

നന്മയും സ്നേഹവും നിറച്ച അഭിവാദനങ്ങൾ, മറ്റുള്ളവർക്ക് നന്മയുണ്ടാകണം എന്നാഗ്രഹിച്ചറിയിക്കുന്ന അഭിവാദനങ്ങൾ നൽകുന്ന ഊർജ്ജം വിലമതിക്കാനാവാത്തതാണ്.

സാധാരണ ജീവിതത്തിന്റെ അഭിവാദനങ്ങൾ പലയിടങ്ങളിലും പലരീതിയിലാണ് നല്ല ദിവസം, നമസ്കാരം, ദൈവത്തിനു സ്തുതി എന്നിങ്ങനെ തുടങ്ങുന്ന അഭിവാദനങ്ങൾ. അഭിവാദനങ്ങൾ എന്തായാലും അത് കേൾക്കുന്നവന് ദൈവാനുഗ്രഹവും നന്മയും ഉണ്ടാകണമെന്ന ആഗ്രഹം നിറഞ്ഞ അഭിവാദനം ആകട്ടെ.

ദൈവമേ നന്മ നിറഞ്ഞ അഭിവാദനങ്ങൾ  പറയാൻ എന്റെ നാവിനെയും അനുഗ്രഹിക്കണമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.