ക്രിസ്തുമസ് വരവായി: 02

“ദൈവകൃപ നിറഞ്ഞവളെ സ്വസ്തി” എന്നു തുടങ്ങുന്ന ഗബ്രിയേൽ ദൂതന്റെ വാക്കുകളെ ചങ്കോട് ചേർത്തുപിടിച്ച മറിയം ദാസിയുടെ വിനീതഭാവം സ്വീകരിക്കുകയാണ്.

ക്രിസ്തു നിറയുന്ന ഏതു വ്യക്തിയും സ്വന്തം നാമത്തെ ഉയർത്തിക്കാണിക്കാറില്ല. എല്ലാം ശക്തനായവൻ ചെയ്ത വലിയ കാര്യങ്ങൾ മാത്രം. വചനത്തെ പഠിക്കുകയും ധ്യാനിക്കുകയും സ്നേഹിക്കുകയും ചെയ്ത മറിയത്തിന്റെ ഹൃദയത്തിൽ തിങ്ങിനിന്ന വചനം, സ്ത്രോത്രഗീതമായി പ്രപഞ്ചത്തിലേയ്ക്ക് ഒഴുകിയിറങ്ങി. എന്റെ ഈ കൊച്ചുജീവിതവും ദൈവം പ്രവർത്തിച്ച വലിയ പ്രവർത്തിയാണ്. ശക്തനായവൻ എന്നിൽ ചെയ്ത കരുണയുടെ പ്രവൃത്തിയെ ഓർത്തെടുത്ത് നന്ദിയുടെ, സ്തുതിയുടെ സ്തോത്രഗീതം നമുക്കും ആലപിക്കാം.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.