ക്രിസ്തുമസ് വരവായി: 01

റോസിനാ പീറ്റി

അന്‌ധകാരത്തില് കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല് പ്രകാശം ഉദിച്ചു. (ഏശയ്യാ 9:2)

ദൈവവചനത്തെ പാടെ നിരാകരിച്ച ജനതയിൽ നിന്ന് തന്റെ മുഖം മറച്ചുപിടിച്ചിരുന്ന കർത്താവിനുവേണ്ടി കാത്തിരുന്ന പ്രവാചകൻ പ്രതീക്ഷയുടെ വചസുകളാൽ ഒരു ദേശത്തെ ഒന്നാകെ സ്വാന്തൊനപ്പെടുത്തുകയാണ്‌. നശിച്ചു പോകുന്ന തന്റെ ജനത്തിന്റെ ദുരവസ്ഥയിൽ ദൈവത്തിന്റെ കരുണയുടെ കവാടം തുറക്കപ്പെടുകയാണ്. നമ്മുടെ യഥാർത്ഥ ജീവിതത്തെ പരിശോധിക്കാനുള്ള അവസരമാണിത്. ആത്മാവിനെയും ശരീരത്തെയും മലിനമാക്കുന്നതെന്തിനോടും വിടപറയാനും ആഗതനാകുന്നവന് ഹൃദയത്തിൽ ഇടം കൊടുക്കാനും പരിശ്രെമിക്കാം. ഞാൻ ഏതവസ്ഥയിൽ ആയിരുന്നാലും വചനമായി അവൻ അവതരിച്ചാൽ എന്റെ ജീവിതം മാറ്റുരക്കപ്പെടും. പ്രതീക്ഷയോടെ കാത്തിരിക്കാം.

റോസിനാ പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.