ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 24. ക്രിസ്തു

എണ്ണപെടുന്ന കാലത്തേ രണ്ടായി പകുത്തവൻ. അവനു മുൻപും  അവന്റെ കാലവുമെന്നു. ഇങ്ങനെ പകുത്തെടുക്കണമെങ്കിൽ  സഞ്ചരിക്കുന്ന കാലത്തിൽ ഒരിക്കലും മായാത്ത ചില നേർരേഖകൾ വരക്കേണ്ടിയിരിക്കുന്നു.

കാലത്തിന്റെ സങ്കല്പങ്ങളെല്ലാം അവൻ മാറ്റിയെഴുതി. ജീവിതത്തിന്റെ നിയമങ്ങൾ പോലും. എന്നിട്ടു സ്നേഹത്തിന്റെ പുതിയ നിയമം എഴുതി ചേർത്തു. അതിന് അവൻ സഹിച്ചത് ദുസ്സഹമായ ഒറ്റപ്പെടുത്തലുകളും കഠിനമായ പീഡനങ്ങളും.

അവൻ പറഞ്ഞതും പ്രവർത്തിച്ചതും എല്ലാം അവന്റെ കാലത്തിന്റെ വികലമായ ചിന്തകളുടെ മുകളിൽ കൂടിയുള്ള സ്നേഹത്തിന്റെ നേർവരകളായിരുന്നു.

അവസാനം സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലന്ന് പഠിപ്പിച്ചു ആർക്കും മായിച്ചു കളയാനാവാത്ത വിധം അവന്റെ കാലത്തെ രണ്ടു വരകൾ കൊണ്ടടയാളപ്പെടുത്തി. രണ്ടു വരകൾ ഒന്നു ലംബമായും ഒന്ന്  തിരസ്ചീനമായും  അങ്ങനെ കുരിശിനു സ്നേഹമെന്ന മറുപേരും നൽകി.

ദൈവമേ കാലത്തിന്റെ മുകളിൽ ക്രിസ്തു സ്നേഹത്തിന്റെ വരകൾ കൊണ്ട് അഭിഷേകം ചെയ്യാൻ  എന്നെയും അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.