ക്രിസ്തുമസ് ബിസിനസല്ല: ഫ്രാൻസിസ് മാർപാപ്പ

യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് ക്രിസ്തുമസ് ആഘോഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാരോട് ആഹ്വാനം ചെയ്തു. വാണിജ്യ-ഉപഭോഗസംസ്കാരത്തെ മാറ്റിനിർത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

“വ്യാജ ക്രിസ്തുമസ് ആഘോഷിക്കരുത്. പകരം ദൈവത്തിന്റെ സാമീപ്യത്തിൽ നമ്മെത്തന്നെ പൊതിയുക. കല, സംഗീതം, പാട്ടുകൾ, പാരമ്പര്യങ്ങൾ എന്നിവ ഹൃദയത്തിലേക്ക് കൊണ്ടുവരുന്ന ക്രിസ്തുമസ് അന്തരീക്ഷത്താൽ സ്വയം പൊതിയുക” – പാപ്പാ വ്യക്തമാക്കി.

വത്തിക്കാനിലെ 2021- ലെ പുൽക്കൂടിന്റെയും സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ ക്രിസ്തുമസ് ട്രീയുടെയും ഉദ്ഘാടനത്തിനു മുന്നോടിയായി, പെറുവിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പ്രതിനിധികളെ കണ്ട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.