അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്: പാപ്പാ

അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ് എന്ന് ഫ്രാൻസിസ് പാപ്പാ. നവംബർ 22 -ന്, വത്തിക്കാനിൽ വി. ക്ലമന്റീനാ ഹാളിൽ വച്ച് പാപ്പാ ക്രിസ്തുമസ് മത്സരാർത്ഥികളുമായും സംഘാടകരുമായും കൂടിക്കാഴ്ച്ച നടത്തി. ക്രിസ്തുമസ് മത്സരത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്റെ അഭിവാദ്യം അർപ്പിച്ചു സംസാരിക്കുകയായിരുന്നു പാപ്പാ.

ക്രിസ്തുമസിന്റെ മൂല്യത്തെ ഉൾക്കൊണ്ട് പുതിയ ഗാനങ്ങൾ സൃഷ്ടിക്കാൻ യുവജനങ്ങളെ ക്ഷണിക്കുകയും അങ്ങനെ അവർക്ക് ശബ്ദം നൽകുന്ന ഒരു വേദിയായി ഈ മത്സരം നിർദ്ദേശിച്ചതിന് ‘Gravissimum Educationis’ എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനും, ഡോൺ ബോസ്ക്കോ വാൽദോക്കോ മിഷനും പാപ്പാ തന്റെ നന്ദി അർപ്പിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത എല്ലാ യുവജനങ്ങൾക്കും അവരോടൊപ്പം വന്ന കായികതാരങ്ങൾക്കും അവരുടെ സംഘത്തിനും ഗായകർക്കും പാപ്പാ നന്ദി അറിയിച്ചു.

എല്ലാ വർഷവും ക്രിസ്തുമസിന്റെയും അതിന്റെ രഹസ്യത്തെയും നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ആഗമനകാലത്തിന്റെ കവാടത്തിൽ അവരെ കണ്ടുമുട്ടിയതിൽ തനിക്കുള്ള സന്തോഷം പാപ്പാ പ്രകടിപ്പിച്ചു. മഹാമാരിയുടെ അനന്തരഫലങ്ങളാൽ ഈ വർഷവും ക്രിസ്മസിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുകയും നമ്മുടെ ഈ കാലഘട്ടത്തെ വിഷമിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും നാം വിളിക്കപ്പെട്ടിരിക്കുന്നത് സ്വയം ചോദ്യം ചെയ്യാനും പ്രത്യാശ നഷ്ടപ്പെടാതിരിക്കാനുമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.