ന്യൂസ്‌ലാന്റിലെ ക്രിസ്തുമസ്

ന്യൂസ്‌ലാന്റില്‍  ക്രിസ്തുമസ് ആഘോഷിക്കുന്നത് വേനല്‍ അവധിയുടെ മധ്യത്തിലാണ്. ഈ സമയത്ത് ആള്‍ക്കാര്‍ കടല്‍ത്തീരത്തില്‍ കൂട്ടമായി പോയി അവരുടെ അവധി ആഘോഷിക്കുന്നു.

നഗരത്തില്‍ ഈ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് പാപ്പയുടെ പ്രദക്ഷണം ഉണ്ട്. ആ അവസരത്തില്‍ പെണ്‍കുട്ടികളുടെ വലിയനിരയും ഗാനസംഘവും അതുപോലെ അലംകൃതമായ വഴിത്താരകളും ക്രിസ്തുമസിന് മാറ്റ് കൂട്ടുന്നു. ഇത് നവംബര്‍ മാസത്തിന്റെ പകുതി കഴിയുമ്പോള്‍ മുതല്‍ ക്രിസ്തുമസ് പരിപാടികള്‍ ആരംഭിക്കുകയായി.

പലപ്പോഴും ഒരു കച്ചവട താല്‍പര്യം പ്രത്യക്ഷമെങ്കിലും എല്ലാവരും ഇത് ആഘോഷത്തിന്റെ വേളയായി എടുക്കുന്നു.

ചൂടായ കാലാവസ്ഥ ആയതിനാല്‍ പാപ്പ ധരിക്കുന്നത് ന്യൂസ്‌ലാന്റുകാര്‍ ഉപയോഗിക്കുന്ന ഒരുതരം ചെരുപ്പാണ്. ന്യൂസ്‌ലാന്റിന്റെ കുരുന്നുകള്‍ പാപ്പായ്ക്ക് ക്യാരറ്റ് നല്‍കുമ്പോള്‍ പാപ്പ പ്രത്യുപകാരമായി ബിയറും പൈനാപ്പിള്‍ കഷണങ്ങളും നല്‍കുന്നു. ന്യൂസ്‌ലാന്റിന്റെ പ്രമുഖ നഗരങ്ങളായ Aackland, Wellington, Hamilton എന്നിവിടങ്ങളില്‍ ക്രിസ്തുമസ് രാത്രിയില്‍ വര്‍ണമായ ലൈറ്റ് ഷോകളും പാതിര ആഘോഷങ്ങളും അരങ്ങേറുന്നു. വലിപ്പഭേദമില്ലാതെ ഇവിടെ എല്ലാ ഇടങ്ങളിലും രാത്രിയുടെ യാമങ്ങളില്‍ കരോള്‍ സംഗീതം മുഴങ്ങി കേള്‍ക്കാം. ന്യൂസ്‌ലാന്റ്കാര്‍ക്ക് അവരുടേതായ കരോള്‍ പാട്ടുകളുണ്ട്.

ക്രിസ്തുമസ് ദിനത്തിന്റെ മാറ്റ് കൂട്ടാന്‍ അവര്‍ ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നു. ഇതിനെ അവര്‍ ‘പൊഹുത്തുകാവ’ (pohutukawa) എന്നുവിളിക്കുന്നു. ഈ പടുവൃക്ഷം ചുവന്ന പൂക്കളാല്‍ നിറഞ്ഞതിനായതിനാല്‍ ഇതിനെ ക്രിസ്തുമസ് കാര്‍ഡിന്റെ ഭംഗി കൂട്ടാനായി അതില്‍ ചിത്രീകരിക്കുന്നു.

ആഘോഷത്തിന്റെ തിര കൂടുതല്‍ ഉയരുന്നത്  ഉച്ചയ്ക്കത്തെ ഭക്ഷണമായ ബാര്‍ബിക്ക് വിഭവങ്ങളിലാണ്. വിവിധതരം ബാര്‍ബിക്ക് വിഭവങ്ങളാണ് ഭക്ഷണത്തിലടങ്ങിയിരിക്കുന്നത്. രാത്രിയിലെ അത്താഴത്തിനുശേഷം കുടുംബങ്ങള്‍ ഒന്നുചേര്‍ന്ന് പടക്കം പൊട്ടിച്ച് ഈ നല്ല സുദിനത്തിന്റെ ആഹ്ലാദം പങ്കിടുന്നു. ഈ ദിനത്തിന്റെ രുചി കൂട്ടാന്‍ പഴവര്‍ഗ്ഗങ്ങളുടെ വിവിധ ചേരുവകള്‍ ചേര്‍ന്ന ഭക്ഷണ സാധനങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു.

ക്രിസ്തുമസ് ദിനത്തില്‍ കുടുംബാംഗങ്ങള്‍ പരസ്പരം ഉപഹാരങ്ങള്‍ കൈമാറുകയും പരസ്പരം ആശംസകള്‍ നേരുകയും ചെയ്യുന്നു. സാധാരണ ഇത് ഉച്ചഭക്ഷണത്തിനു മുമ്പായിട്ട് നടത്തുന്നു. ചൂട് സമയമായതിനാല്‍ നേരത്തെ സൂചിപ്പിച്ച ന്യൂസ്‌ലാന്റ് ജൻഡൽസ്  ആണ് അവര്‍ പരസ്പരം കൈമാറുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.