ബെയ്‌റൂട്ടിന്റെ വേദനയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു പുൽക്കൂട്

ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഒരു സ്ഫോടനം തകർത്ത സ്വപ്നങ്ങളിലാണ് ബെയ്‌റൂട്ട്. നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ ബെയ്‌റൂട്ട് സ്‌ഫോടനത്തിനു ശേഷം അവിടെയുള്ള ജനം വളരെയേറെ കഷ്ടതയിലായിരുന്നു. അതിനിടയിലാണ് ക്രിസ്തുമസ് കടന്നു വരുന്നത്. തങ്ങളുടെ വേദനകൾക്കിടയിൽ കടന്നു വന്ന ക്രിസ്തുമസിന് അവരുടേതായ ഒരു പരിവേഷം നൽകിയിരിക്കുകയാണ് അവർ. എങ്ങനെ എന്നല്ലേ? സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുൽക്കൂട് നിർമ്മിച്ചു കൊണ്ട് ആണ് അവർ ക്രിസ്തുമസിന് തങ്ങളുടേതായ ഒരു അർഥം നൽകിയത്.

സ്ഫോടനം നടന്ന തുറമുഖത്ത് നിന്ന് ഏതാനും മീറ്റർ അകലെയാണ് സെന്റ് സേവ്യർ, സെന്റ് ബേസിൽ ഇടവകകൾ സ്ഥിതി ചെയ്യുന്നത്. സ്ഫോടന ശേഷം ഈ ഇടവക ജനത്തിനു എല്ലാം നഷ്ടപ്പെട്ടതായി തോന്നി എങ്കിലും ക്രിസ്തുമസ് ആചരിക്കുവാൻ വികാരിയച്ചൻമാർ വിശ്വാസികളെ പ്രേരിപ്പിച്ചു. വേദനകൾക്കും കഷ്ടതകൾക്കും ഇടയിൽ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുവാൻ ഫാ. നിക്കോളാസ് റിച്ചി വിശ്വാസികളോട് ആവശ്യപ്പെട്ടു. തങ്ങളുടെ വേദനകളിലേയ്ക്ക് ഇറങ്ങി വരുന്ന ക്രിസ്തുവിന്റെ പ്രതീകം ആയി അവർ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് അങ്ങനെ പുൽക്കൂട് നിർമ്മിച്ചു.

അവർ സ്‌ഫോടനത്തിൽ തകർന്നു വീണ ദൈവാലയത്തിന്റെ മേൽക്കൂരയിൽ ആണ് മാതാവിനെയും യൗസേപ്പിതാവിനെയും സ്ഥാപിച്ചത്. അതിനു നടുക്കായി ഉണ്ണിയെ കാത്തു നിൽക്കുന്ന മാതാവിനും യൗസേപ്പിതാവിനും നടുവിൽ തിരി തെളിച്ചു. പ്രതീക്ഷയുടെ നാളമായി. “ഇരുട്ട് ഉള്ളിടത്ത് അവൻ വെളിച്ചം കൊണ്ടുവരുന്നു; സങ്കടമുണ്ടെങ്കിൽ അവിടെ അവൻ സന്തോഷം നൽകുന്നു” -ഫാ. റിച്ചി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.