ക്രിസ്തുമസ് കഥാപാത്രങ്ങൾ 23: തിരുക്കുടുംബം 

ഫാ. അജോ രാമച്ചനാട്ട്

കാലിത്തൊഴുത്തിലേയ്ക്ക് നോക്കിയാൽ തിരുക്കുടുംബത്തെ കാണാം. മൂന്ന് പേരാണല്ലോ തിരുക്കുടുംബത്തിൽ ഉണ്ടായിരുന്നത്.

1. നീതിമാനായ ജോസഫ് – ലോകത്തിന്റെ നീതിബോധത്തെ ജീവിതംകൊണ്ട് മാറ്റിയെഴുതിയവൻ. നീതിയെന്നാൽ ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കലാണെന്ന്.

2. ഇതാ, കർത്താവിന്റെ ദാസി ചൊല്ലിയ മറിയം – ജീവിതത്തിലെ മധുരവും, കയ്പും, ചവർപ്പും ഒരുപോലെ സ്വീകരിക്കാൻ തന്റേടം കാണിച്ച ഭാര്യ, അമ്മ.

3. മനുഷ്യനെ സ്നേഹിക്കാൻ മണ്ണോളം ഇറങ്ങിവന്ന പുത്രനായ ദൈവം.

എന്റെ വീട് തിരുക്കുടുംബമാണോ? ദൈവത്തെപ്പോലെ എനിക്ക് സ്നേഹിക്കാനാവുന്നുണ്ടോ? ശാന്തമായി ജീവിതത്തിന്റെ കയ്പുകളെ ഞാൻ അംഗീകരിക്കുന്നുണ്ടോ? ചെറുതാകാനുള്ള – താഴാനുള്ള – മനസ്സുണ്ടോ?

ഫാ. അജോ രാമച്ചനാട്ട്‌