ലളിതം സുന്ദരം ഈ കരോൾ ഗാനം

ഒറ്റ കേൾവിയിൽ തന്നെ ഹൃദയത്തിൽ ക്രിസ്തുമസ്സിന്റെ സന്തോഷവും സന്ദേശവും നിറയ്ക്കുന്ന ഒരു ഗാനം.

ക്രിസ്തുമസ്സിന്റെ അന്തസത്ത ലളിതവും സുന്ദരവുമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനവിഷ്ക്കാരത്തിനും ദൃശ്യാവിഷ്ക്കാരത്തിനും പിന്നിൽ മാത്യൂസച്ചൻ എന്നറിയപ്പെടുന്ന ഫാ. മാത്യൂസ് പയ്യപ്പിള്ളി mcbs ഉം അദ്ദേഹം ഡയറക്ടർ ആയി സേവനം ചെയ്യുന്ന കലാഗ്രാമം എന്ന സ്ഥാപനവും.

20 വർഷമായി തിരുവനന്തപുരം നഗരത്തിന്റെ സംഗീത മനസ്സിനെ തൊട്ടറിഞ്ഞ  ഒരു  കലാസാംസ്കാരിക കേന്ദ്രമാണ് എം. സി. ബി. എസ് കലാഗ്രാമം. ഏവരുടെയും കാലാഭിരുചികളെ തിരിച്ചറിഞ് അവരെ കാലവഴികളിൽ കൈപിടിച്ചുയർത്തുന്നതിൽ  തങ്ങളുടേതായ മുദ്ര പതിപ്പിക്കാൻ ഈ  കഴിഞ്ഞ കാലങ്ങളിൽ കലാഗ്രാമത്തിനു  കഴിഞ്ഞു എന്നതിന്റെ ഒരു തെളിവ് കൂടിയാണീ കരോൾ ഗാനവും അതിന്റെ ദ്ര്യശ്യാവിഷ്കാരവും .

ഭക്തിഗാന രംഗത്ത് രചനയിലൂടെയും, സംവിധാനത്തിലൂടെയും ജനഹൃദയങ്ങൾക്കു പാടി പ്രാർത്ഥിക്കാൻ ഏറെ ഗാനങ്ങൾ സമ്മാനിച്ച യുവ വൈദികൻ ഫാ. മാത്യൂസ്  പയ്യപ്പിള്ളിയുടെ ഏറ്റവും പുതിയ സംഗീത സമ്മാനമാണീ ക്രിസ്മസ്  ഗാനം .

2016 ന്റെ ക്രിസ്മസ് രാവുകളെ ധന്യമാക്കുന്ന ഈ ഗാനവതരണം കലാഗ്രാമത്തിലെ  അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ്മയുടെ ക്രിസ്മസ് സമ്മാനമാണ് .

മാത്യൂസ്അച്ചൻ രചനയും സംവിധാനവും നിർവഹിച്ച ഈ ക്രിസ്മസ് ഗാനത്തിന് സംഗീത സംവിധായകനും കലാഗ്രാമത്തിലെ ഡ്രംസ് അധ്യാപകനുമായ ശ്രീ. തോമസ് കുരിശിങ്കലാണ് (റിജേഷ് ഐസക്) ഓർക്കസ്ട്രഷൻ നിര്‍വഹിച്ചിരിക്കുന്നത്. സ്വരം പകർന്നിരിക്കുന്നതും വാദ്യോപകരണങ്ങൾ അവതരിപ്പിച്ചിരിക്കുന്നതും കലാഗ്രാമത്തിലെ വിദ്യാർത്ഥികളും.

ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിനു പിന്നിൽ കാമറ ചലിപ്പിച്ചിരിക്കുന്നതു ശ്രീ. മനോജ് കലാഗ്രാമം.

ലളിതം… സുന്ദരം… ഈ കരോൾ ഗാനം… നിങ്ങൾ ഒരിക്കലെങ്കിലും മൂളാതിരിക്കില്ല… തീർച്ച.

ഫാ. എബി നെടുംകളം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.