ക്രിസ്തുമസും നക്ഷത്രവും

ഷൈജു വർഗീസ് പഴമ്പള്ളി

ഷൈജു വർഗീസ് പഴമ്പള്ളി

ക്രിസ്തുവിന്റെ ജനനത്തിന് വേണ്ടി ഒരുങ്ങുകയാണ് നാം. അവനെ സ്വീകരിക്കുവാൻ ഹൃദയങ്ങളെ ഒരുക്കുകയാണ് നാം. ഈ അവസരത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ചു നമ്മുടെ ഭവനങ്ങളിൽ തൂക്കുന്ന നക്ഷത്രങ്ങൾ ഉണ്ട് പല വർണത്തിലും പല ആകൃതികളിലുമുള്ള നക്ഷത്രങ്ങൾ. ആഗമനകാലത്തിന്റെ ആരംഭങ്ങളിൽ തന്നെ ചെറിയ നക്ഷത്രം ഇട്ടു ആഗമനകാലം ആരംഭിക്കാറുണ്ട്. എന്താണ് ഈ നക്ഷത്രത്തിന്റെ പിന്നിൽ ഉള്ള കഥ.

മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായം 9 വാക്യത്തിൽ ഇങ്ങനെ പറയുന്നു കിഴക്ക് കണ്ട നക്ഷത്രം അവർക്കു മുൻപേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിന് മുകളിൽ വന്നു നിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു. അവർ ഭവനത്തിൽ പ്രവേശിച്ചു ശിശുവിനെ അമ്മയായ മറിയത്തോടൊപ്പം കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു.

എന്റെ ഒരു ചിന്ത പോയത് ഇങ്ങനെയാണ്. യേശു ജനിച്ച സ്ഥലം എവിടെയാണെന്ന് അറിയാതെ നിന്ന ജ്ഞാനികൾക്ക് യേശുവിലേക്ക് വഴികാട്ടിയാകുന്നത് നക്ഷത്രമാണ്. ഈ ഒരു ആഗമനകാലത്തു നമുക്കും നക്ഷത്രമാകാം. യേശുവിനെ അന്വേഷിച്ചു, യേശുവിനെ മനസ്സിൽ ആഗ്രഹിച്ചു അവനിലേക്ക് എത്തിചേരുവാൻ വഴിയറിയാതെ നിൽക്കുന്ന ഒരുപാട് പേർക്ക് അവനിലേക്ക് ഉള്ള വഴി കാണിച്ചു കൊടുക്കുന്ന ഒരു നക്ഷത്രം. നമ്മുടെ വാക്കുകളിലൂടെ, പ്രവർത്തികളിലൂടെ നമുക്ക് അവരെ ഈ ആഗമനകാലത്ത് യേശുവിലേക്കെത്തിക്കാം.

യേശു ജനിച്ച ഭവനത്തിനു മുൻപിൽ ആണ് പിന്നീട് നക്ഷത്രം കാണപ്പെട്ടത്. നമ്മുടെ ഭവനത്തിലും യേശു ജനിക്കണം അതിനു ആദ്യം ഭവനത്തിലുള്ള നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ യേശു ജനിക്കണം. എന്റെ ഭവനത്തിലുള്ള മറ്റുള്ളവരുടെ ഹൃദയത്തിൽ യേശു ജനിച്ചില്ല എങ്കിൽ നാം അവർക്കു യേശുവിന്റെ ജനന സ്ഥലത്തേക്ക് വഴികാട്ടിയാകുന്ന നക്ഷത്രമാകാം. അങ്ങനെ എല്ലാവരുടെയും ഹൃദയങ്ങളിൽ, ഭവനങ്ങളിൽ യേശു ജനിക്കട്ടെ. അതിനു കാരണമാകുന്ന വഴികാട്ടിയാകുന്ന നക്ഷത്രമായി നമുക്ക് മാറാം.

ഷൈജു വർഗീസ് പഴമ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.