വത്തിക്കാനിലെ നൂറ് പുൽക്കൂട്: ജനുവരി 13 വരെ കാണാൻ അവസരം

2000 വർഷങ്ങൾക്ക് മുമ്പ് ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന യേശുക്രിസ്തുവിന്റെ ഓർമയാചരണമാണ് ഓരോ ക്രിസ്തുമസ് ദിനത്തിലും നടക്കുന്നത്. ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും അപ്പുറം വിശുദ്ധ കുർബാനയ്ക്കും സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള പുൽക്കൂടൊരുക്കലിനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്.

വി. ഫ്രാന്‍സിസ് അസീസി

1223 ൽ വി. ഫ്രാന്‍സിസ് അസീസിയാണ് ആദ്യമായി പുൽക്കൂട് ഉണ്ടാക്കിയത്. റോമിൽ ഒരു ഗുഹയിൽ യഥാര്‍ത്ഥ കാളയെയും കഴുതയെയുമൊക്കെ ഉപയോഗിച്ചായിരുന്നു അത്. പിന്നീട് നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പുൽക്കൂടുകളും വിവിധ രൂപവും ഭാവവും പ്രാപിച്ചു.

100 പുൽക്കൂടുകൾ

43 വർഷമായി റോമിൽ നടന്നുവരുന്ന പ്രദര്‍ശനമാണ് നൂറ് വ്യത്യസ്ത തരത്തിലുള്ള പുൽക്കൂടുകളുടേത്. 1976 ൽ മാൻലിയോ മെനാഗ്ലിയ എന്ന വ്യക്തിയാണ് ഈ ആഘോഷത്തിന് തുടക്കം കുറിച്ചത്. യുവാക്കളെയും കുട്ടികളെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് സന്ദേശം അറിയിക്കുക, പഠിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ അദ്ദേഹം തുടക്കമിട്ട ഈ പ്രദർശനം കണ്ടാണ് ആളുകൾ പിന്നീട് വീടുകളിലും പുൽക്കൂടുകൾ ഒരുക്കി തുടങ്ങിയത്.

25 വിദേശ രാജ്യങ്ങളിലെ കലാകാരന്മാരെത്തിയാണ് പുൽക്കൂടുകൾ തയാറാക്കുന്നത്. പയസ് ടെൻത് ഹാളിലാണ് പ്രദര്‍ശനം നടക്കുന്നത്. ഈ വര്‍ഷത്തെ പ്രദര്‍ശനം ഡിസംബർ 7 മുതൽ 13 വരെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.