വേദനകളിൽ ആശ്വാസമാകുവാന്‍ ഒരു ക്രിസ്തീയ ഗാനം എത്തുന്നു

വേദനകളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ഒന്ന് കരം പിടിക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ എന്ന് നാം ആഗ്രഹിക്കും. അങ്ങനെ ഒരാളുടെ സാന്നിധ്യം നമുക്ക് നൽകുന്ന ആശ്വാസം വളരെ വലുതാണ്. മനസ് തളരുന്ന വേളയിൽ പാടി പ്രാർത്ഥിക്കുന്നതിനായി മനോഹരമായ ഒരു ഗാനം അണിയറയിൽ ഒരുങ്ങുകയാണ്. ‘തളരുന്നു നാഥ ആശ്വാസമാകൂ’ എന്ന ഈ ഗാനം എഴുതിയിരിക്കുന്നത് ശ്രീ. സുമോദ്‌ ചെറിയാനാണ്.

ശ്രീ. രാജൻ വി. ജോസ് സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ. മധു ബാലകൃഷ്ണൻ ആണ്. പശ്ചാത്തല സംഗീതം മാർട്ടിൻ ആൻഡ്രൂസ്‌. നിർമ്മാണം ശ്രീ. രൂപക്‌ തോമസ് ആണ്   ചെയ്യുന്നത്‌ ശ്രീ ജിന്റോ ജോണിന്റെ നേതൃത്ത്വത്തിലാണു ഈ ഗാനത്തിന്റെ ദൃശ്യങ്ങളും  എഡിറ്റിംഗും മിക്സിങ്ങും നടത്തിയിരിക്കുന്നത്. തെന്നിൻഡ്യയിൽ തന്നെ അറിയപെടുന്ന കൊച്ചിൻ സ്ട്രിങ്സ് ആണു ഈ വയലിൻ സെക്ഷൻ കൈകാര്യം ചെയ്തിരുക്കുന്നതു. കൂടാതെ കോറസ്സ്‌ പാടീയിരിക്കുന്നത്‌ റിൻസി, സിജി, മേബിൾ, ഗാഗുൽ ജോസഫ് ബഷീർ, അമൽ ജോസ് എന്നിവർ ചേർന്നാണ്.

മഹാമാരികൾ എന്നും ദുഖങ്ങളേ നമുക്ക് സമ്മാനിച്ചിട്ടുള്ളൂ. ഇരുളാർന്ന വീഥിയിൽ നീറും മനവുമായീ അലഞ്ഞു നിൽക്കുമ്പോള്‍ ഒരു നിറദീപമായി തെളിയാൻ ആ ദൈവം നമ്മുക്ക്‌ മുൻപിലുണ്ട്‌. ഈ മനോഹര ഗാനം നിങ്ങൾ എല്ലാവരും കേൾക്കണം.

//പല്ലവീ//

തളരുന്നു നാഥ ആശ്വാസമാകു
തളരാതെ എന്നേ നീ താങ്ങി നിർത്തു
അനുതാപമോടെ യാചിപ്പൂ നിന്നിൽ
അനുഗ്രഹിച്ചെന്നേ നീ കൂടെ നിർത്തു(2)

//അനുപല്ലവി//

വ്യഥകൾ വ്യാതികൾ തകർത്തൊരെൻ ജീവിതം
അടരുന്ന വേദന നിറച്ചു എന്നിൽ(2)
ഇരുളാർന്ന വീഥിയിൽ നീറും മനവുമായ്‌
അലഞ്ഞു ഞാനിന്നു നിന്നിടുബോൾ
ഒരു നിറ ദീപമാകു
യേശുനാഥ (തളരുന്നു നാഥ)

//ചരണം//

നിൻ മുഖദർശനം മനതാരിൽ തെളിയുവാൻ
അനുവാദമോടേ ഞാൻ കാത്തിരിപ്പൂ(2)
ഒരു നുള്ളു സ്നേഹം പകർന്നു തന്നു നീ
സഫലമാക്കൂ എൻ ജീവിതം
അതിൽ സ്വാന്തനമാകൂ നീ
യേശുനാഥ(തളരുന്നു നാഥ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.