കർണാടകയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവരെ തീവ്ര ഹിന്ദുത്വവാദികൾ തട്ടിക്കൊണ്ടു പോയി

കർണാടകയിൽ തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവർ പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ഹാളിൽ പ്രവേശിച്ച് വിശ്വാസികളെ തട്ടിക്കൊണ്ടു പോയി. ബെൽഗാവി ജില്ലയിലെ ഒരു പട്ടണമായ മറാത്ത കോളനിയിൽ നവംബർ ഏഴിനാണ് സംഭവം. മതപരിവർത്തന പ്രവർത്തനങ്ങൾ നടത്താൻ പാസ്റ്റർ ലെമ ചെറിയാൻ ശ്രമിച്ചുവെന്നും അതിനായി 30 പേരെ ഹാളിൽ പൂട്ടിയിട്ടു എന്നുമാണ് അവർ ആരോപിക്കുന്നത്.

ഹിന്ദുത്വവാദികൾ എത്തിയപ്പോൾ പൂട്ടിയിട്ട എല്ലാവരെയും ഏജന്റുമാർ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. അതേ സമയം “ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സർക്കാരിന് കഴിയുന്നില്ല” എന്ന് ആരോപിച്ച് ശ്രീറാം സേനാനേതാവ് പ്രതിഷേധം അറിയിച്ചു.

“എല്ലാ ഞായറാഴ്ചയും ഇതുപോലെ പ്രാർത്ഥനയിൽ സംബന്ധിക്കാൻ താത്പര്യമുള്ള ആളുകളുമായി ഒന്നിച്ച് പ്രാർത്ഥന നടത്താറുണ്ട്. ഇവിടെ വരാൻ ഞങ്ങൾ ആരെയും നിർബന്ധിച്ചിട്ടില്ല. ഞങ്ങൾ ഞായറാഴ്ച പ്രാർത്ഥന നടത്തുക മാത്രമാണ് ചെയ്തത്. നിർബന്ധിത മതപരിവർത്തനത്തിന്റെ ഒരു പ്രവർത്തനവും നടത്തിയിട്ടില്ല” – പാസ്റ്റർ ചെറിയാൻ വെളിപ്പെടുത്തി.

“ഇവ വ്യാജ ആരോപണങ്ങളാണ്. പാസ്റ്ററേയും വിശ്വാസികളേയും മുറിയിൽ പൂട്ടിയിട്ട് ഹിന്ദുത്വ തീവ്രവാദികൾ നടത്തുന്ന ബലപ്രയോഗം മാത്രമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിനു കീഴിലുള്ള കുറ്റകൃത്യമാണ് ഇവർ ചെയ്യുന്നത്. കർണാടകയിൽ, പ്രാദേശിക മതപരിവർത്തന വിരുദ്ധനിയമങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക ഭരണകൂടം അവതരിപ്പിച്ച നിർദ്ദേശം ഇവർക്ക് കൂടുതൽ ധൈര്യം നൽകുന്നു” – ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ പ്രസിഡൻറ് സാജൻ കെ. ജോർജ് പറയുന്നു.

ഛത്തീസ്ഗഢിലും നവംബർ ഏഴിന് സമാനമായ സംഭവം നടന്നു. ദിലായ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ക്രിസ്ത്യൻ സ്ത്രീകൾ നടത്തിയ പ്രാർത്ഥനയിൽ ഹിന്ദു മതമൗലികവാദികൾ ആക്രമണം നടത്തി. ഇവർ ഉണ്ടായിരുന്ന കെട്ടിടം ക്രിസ്ത്യൻ പ്രാർത്ഥനാകേന്ദ്രമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളെ മർദ്ദിക്കുകയും ഹാളിലുണ്ടായിരുന്നതെല്ലാം നശിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.