ദൈവമഹത്വത്തിനായി ജോലി ചെയ്യുവാൻ ക്രൈസ്തവർക്ക് കഴിയണം: ലോങ്ങ് ഐലൻഡ് ബിഷപ്പ്

ജോലിസ്ഥലത്തായാലും ഭവനങ്ങളിലായാലും ദൈവത്തെ മഹത്വപ്പെടുത്താനും ലോകത്തെ സുവിശേഷവത്കരിക്കാനുമുള്ള ഒരു മാർഗ്ഗമായിട്ടുമാണ് ക്രൈസ്തവർ അദ്ധ്വാനിക്കേണ്ടതെന്ന് ലോങ്ങ് ഐലൻഡിലെ ബിഷപ്പ് ജോൺ ബാരസ്. തൊഴിൽദിന വാരാന്ത്യത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. അതിനായി വി. യൗസേപ്പിതാവിന്റെ മാതൃക ഓരോ ക്രൈസ്തവനും പിന്തുടരേണ്ടത് അഭികാമ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജോലിയുടെ മതപരമായ അർത്ഥം, സാധ്യമായ മാനസികാവസ്ഥകൾ, ജോലിയെക്കുറിച്ചുള്ള യഥാർത്ഥ ധാരണയെ വികലമാക്കുന്ന സാമൂഹിക സമ്പ്രദായങ്ങൾ, ക്രിസ്തുവിൽ നിന്നും വിശുദ്ധരിൽ നിന്നും ക്രൈസ്തവർക്ക് ജോലിയെക്കുറിച്ചു പഠിക്കാൻ കഴിയുന്ന കാര്യങ്ങൾ എന്നിവ അദ്ദേഹം തന്റെ ലേഖനത്തിലൂടെ വിശദമാക്കി. കത്തോലിക്കാ ആത്മീയതയ്ക്ക് ഒരു മിഷനറിസ്വഭാവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നാം ചെയ്യുന്ന ജോലിയുടെ ഗുണനിലവാരത്തിലൂടെ നാം പ്രസംഗിക്കണം, ദൈവപ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ഓരോ അമൂല്യമനുഷ്യനും മുഴുവൻ മനുഷ്യകുടുംബത്തിന്റെയും പൊതുനന്മയ്ക്കായി അവന്റെ/ അവളുടെ കഴിവുകൾ ഉപയോഗിക്കണം” – അദ്ദേഹം പറഞ്ഞു.

ജോലി ചെയ്യുന്നത് മനുഷ്യന്റെ അന്തസ്സിന്റെ ഭാഗമാണെന്നും അത് തിരിച്ചറിയുമ്പോൾ ജോലിസ്ഥലത്തോ, സമൂഹത്തിലോ സംഭവിക്കുന്ന എല്ലാത്തരം അനീതികളോടും നാം അന്തസ്സോടെ പെരുമാറാൻ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒന്നര ലക്ഷം കത്തോലിക്കരുള്ള ലോങ്ങ് ഐലൻഡ് രൂപത അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രൂപതകളിലൊന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.