രാജ്യത്തെ ക്രൈസ്തവർ നാശത്തിന്റെ വക്കിലാണെന്നു ലബനോനിലെ പാത്രിയർക്കീസ്

ലബനോനിൽ ക്രൈസ്തവരുടെ എണ്ണം കുറയുകയാണെന്നും രാജ്യത്തെ പ്രതികൂല സാഹചര്യങ്ങൾ ക്രൈസ്തവർ ഇല്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് വൈകാതെ എത്തിക്കുന്നതിന് കാരണമാകും എന്ന് മുന്നറിയിപ്പ് നൽകി അന്ത്യോക്യൻ പാത്രിയർക്കീസ് ഇഗ്നേഷ്യസ് ജോസഫ് യൂനാൻ മൂന്നാമൻ. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

കുതിച്ചുയരുന്ന സാമ്പത്തിക പ്രതിസന്ധിയിലും ആക്രമണങ്ങളിലും വലയുന്ന ലബനീസ് ക്രൈസ്തവരെ സഹായിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടാൽ രാജ്യത്തു നിന്നും അവശേഷിക്കുന്ന ക്രൈസ്തവ സമൂഹം പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയിലേയ്ക്ക് അത് വഴിതെളിക്കും. ഒപ്പം തന്നെ ലബനോനിൽ നിന്ന് ഉള്ള ക്രൈസ്തവരുടെ പാലായനവും തടയേണ്ടതുണ്ട്. പാത്രിയർക്കീസ് വെളിപ്പെടുത്തി.

ഇറാഖിലും സിറിയയിലും തുർക്കിയിലും സംഭവിക്കുന്നതുപോലെ തന്നെ ഇവിടെയും പലായനം ചെയ്യുന്ന ക്രൈസ്തവർ മടങ്ങി എത്തുന്നില്ല. ‘ഞങ്ങളുടെ കുട്ടികൾക്ക് മാന്യമായ ഒരു ജീവിതമോ മതസ്വാതന്ത്ര്യമോ ഉറപ്പുനൽകാൻ കഴിയാത്തപ്പോൾ നമ്മൾ എന്തിന് മടങ്ങണം?’ എന്നാണ് അവർ ചോദിക്കുന്നത്. ഇവിടെ ദിവസവും 5000 -ത്തോളം പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്യുന്നുണ്ട്. അതിൽ 3000 -ത്തോളം എണ്ണവും രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരുടേതാണെന്നു ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു. ഇവയൊക്കെ വരും ദിവസങ്ങളിൽ ക്രൈസ്തവർ ഇല്ലാതാകുന്ന ഒരു ലബനോന്റെ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നു പാത്രിയർക്കീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.