സിറിയയിലും ലെബനനിലും ക്രിസ്ത്യാനികൾ വംശനാശ ഭീഷണി നേരിടുന്നു: സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ്

സിറിയയിൽ ഒരു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം തകർത്തെറിഞ്ഞത് സമാധാനപരമായ ജീവിതമാണ്. ലെബനൻ കടുത്ത സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധിയിലാണ്. അതിനാൽ നിരവധി ക്രിസ്ത്യാനികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ അവരുടെ ജന്മദേശം ഉപേക്ഷിച്ചു പോകാൻ നിർബന്ധിക്കപ്പെടുന്നു.

എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന സംഘടന, പ്രാദേശിക ക്രിസ്ത്യൻ സമൂഹങ്ങളിൽ വർദ്ധിച്ചുവരുന്ന ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടാൻ സഹായിക്കുന്നതിന് സിറിയയിലും ലെബനനിലും ധനസഹായം നൽകും. ​​വാടക, അടിസ്ഥാന ഭക്ഷണം, വൈദ്യസഹായം എന്നിവയ്ക്കും വളരെയധികം പിന്തുണ നൽകും. ഇതുപോലുള്ള സഹായങ്ങൾ ലഭ്യമായില്ലെങ്കിൽ ക്രിസ്ത്യാനികൾ ഈ പ്രദേശം വിട്ടുപോകാനുള്ള സാധ്യതയുണ്ട്.

2020 -ൽ ബെയ്റൂട്ട് തുറമുഖത്തിലുണ്ടായ സ്ഫോടനവും വംശീയവും മതപരവുമായ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷങ്ങളും ക്രിസ്ത്യാനികളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇവിടുത്തെ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെട്ടില്ലെങ്കിൽ ഈ മേഖലയിലെ ക്രിസ്ത്യാനികളുടെ സാന്നിധ്യം പോലും ഇല്ലാതാകുമെന്ന് സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് ​​ജോസഫ് യൂനാൻ മൂന്നാമൻ വെളിപ്പെടുത്തി. ഈ സാഹചര്യം ഒഴിവാക്കാൻ സിറിയയിലെയും ലെബനനിലെയും ക്രിസ്ത്യാനികൾക്ക് അവരുടെ ദൈനംദിന ജീവിതം നയിക്കാനും അവരുടെ രാജ്യങ്ങളിൽ തുടരാനുള്ള പ്രതീക്ഷ വീണ്ടെടുക്കാനും അടിയന്തര സഹായം നൽകാൻ സഹായിക്കുന്ന പദ്ധതികൾക്ക് അംഗീകാരം നൽകി.

സിറിയയിൽ നിരവധി ക്രിസ്ത്യാനികൾ ഒരു ദിവസം ഒരു ഡോളറിൽ താഴെ മാത്രം വരുമാനത്തിലാണ് ഇവിടെ ജീവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.