ഇറാനിൽ ക്രൈസ്തവ വിശ്വാസം വളരുന്നു

ഇറാനിൽ ക്രൈസ്തവ വിശ്വാസം വളരുകയും ഇസ്ലാം മതത്തോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുകയും ചെയ്യുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. നെതർലാന്റ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഫോർ അനാലിസിസ് ആൻഡ് മെഷറിംഗ് ആറ്റിറ്റ്യൂഡ്സ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

50000 ത്തോളം ഇറാനിയൻ സ്വദേശികളിൽ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ. ഗവേഷണത്തിൽ പങ്കെടുത്ത 90 % ആളുകളും ഇറാനിൽ തന്നെ ജീവിക്കുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 1.5 ശതമാനം പേർ തങ്ങൾ ക്രിസ്ത്യാനികളാണെന്നു വെളിപ്പെടുത്തി. ഇസ്ലാമിക് റിപ്പബ്ലിക്കിൽ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളുണ്ടെന്നും അവർ പെട്ടെന്ന് ഒരു ദശലക്ഷത്തിലേക്ക് അടുക്കുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ഇറാനികൾ അവരുടെ ഇസ്ലാമിക വിശ്വാസത്തിൽ നിന്നും പിന്തിരിഞ്ഞു ക്രിസ്തുമതത്തെ അവരുടെ പുതിയ വിശ്വാസമായി സ്വീകരിക്കുന്നു. 1.5 ശതമാനം എന്നത് വലിയ സംഖ്യ അല്ലെങ്കിലും ക്രിസ്ത്യാനികൾക്കെതിരെ വലിയ തോതിൽ പീഡനങ്ങൾ അഴിച്ചുവിടുന്ന രാജ്യത്ത് ഈ ചെറിയ ശതമാനം പോലും വലിയതാണ്. അത് അവിടുത്തെ സുവിശേഷ വളർച്ചയുടെ സൂചനയാണ് എന്ന് സർവേ തെളിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.