സുഡാനിലെ ഭരണസമിതിയിലേയ്ക്ക് ക്രിസ്ത്യൻ യുവതി

സുഡാനിൽ പതിനൊന്നാമത് ട്രാന്സിഷണൽ റൂളിംഗ് കൗൺസിലിൽ അംഗമായി ഐഷ മൂസ സയ്യിദ് എന്ന കോപ്റ്റിക് ക്രിസ്ത്യൻ യുവതി തിരഞ്ഞെടുക്കപ്പെട്ടു. ഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പിനെ എല്ലാവരും ഏകകണ്ഡമായി അനുകൂലിക്കുകയാണ് ചെയ്തത്.

അഞ്ച് സൈനികരും ആറ്‌ പൗരന്മാരും അടങ്ങുന്ന സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്നു വർഷത്തേയ്ക്കാണ് കാലാവധി. യു.കെ-യിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഐഷ ജഡ്‌ജി കൂടിയാണ്.