തുർക്കികളുടെ ആക്രമണം ഭയന്ന് ഇറാഖിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾ

വടക്കൻ ഇറാഖിലെ ക്രിസ്ത്യൻ, കുർദിഷ് ഗ്രാമങ്ങൾ തുർക്കി ബോംബാക്രമണത്തെയും കോവിഡ് പകർച്ചവ്യാധിയെയും ഭയന്ന് ശൂന്യമായി. നവംബർ ആറിന് വൈകുന്നേരം, ഇവിടെയുള്ള ക്രിസ്ത്യൻ ഗ്രാമങ്ങളിലുണ്ടായ ടർക്കിഷ് വ്യോമാക്രമണത്തെ തുടർന്നാണിത്. വടക്കൻ ഇറാഖിൽ തുർക്കികളുടെ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുകയും അവർ ക്രിസ്ത്യാനികളെ അവരുടെ മാതൃരാജ്യങ്ങളിൽ നിന്ന് പുറത്താക്കുകയുമാണ്.

“വളരെക്കാലമായി ഈ പ്രദേശം അക്രമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇവിടെയുള്ളവർ ഭയന്നാണ് കഴിയുന്നത്. ആക്രമണം ഭയന്ന് ടൂറിസം മേഖല ശൂന്യമായി. വയലുകളിൽ കൃഷി ചെയ്യുന്നതും ഫാക്ടറികൾ തുറക്കുന്നതും ബുദ്ധിമുട്ടാക്കി” – ഫാ. സമീർ യൂസഫ് പറയുന്നു.

തലക്കു മുകളിലൂടെയുള്ള ഡ്രോണുകളുടെ നിലയ്ക്കാത്ത ശബ്ദമാണ്. 2003 -ലെ യുദ്ധം ഓർമ്മയിലുള്ള ജനങ്ങളിൽ ഇത് ഭയത്തിന് കാരണമാകുന്നു. തീവ്രവാദ ഗ്രൂപ്പുമായി ബന്ധമില്ലാത്ത ക്രിസ്ത്യൻ, കുർദിഷ് ഗ്രാമങ്ങളുടെ സ്വാതന്ത്ര്യജീവിതത്തെ തകർക്കുന്നതിന് ഈ ആക്രമണഭീതി കാരണമാകുന്നു. അതിനാൽ അവർ പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ് എന്നും ഫാ. സമീർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.