ക്രിസ്‌തീയ പീഡനം എന്നത്തേക്കാളും തീവ്രം: നൈജീരിയൻ ബിഷപ്പ്  

നൈജീരിയയിൽ ക്രിസ്‌തീയ പീഡനം എന്നത്തേക്കാളും തീവ്രമാണെന്ന് യോല രൂപതയിലെ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പറഞ്ഞു. 2021 നവംബറിൽ ‘റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടി’നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങൾ നേരിൽ കണ്ടിട്ടുള്ള ആളാണ് ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ.

മതസ്വാതന്ത്ര്യത്തിന്റെ ഏറ്റവും ഗുരുതരമായ ലംഘനങ്ങളുള്ള രാജ്യങ്ങളുടെ നിരീക്ഷണ പട്ടികയായ സിപിസി – യിൽ നിന്ന് നൈജീരിയയെ നീക്കം ചെയ്യാനുള്ള യുണൈറ്റഡ് സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനത്തെ ബിഷപ്പ് അഭിമുഖത്തിൽ ചോദ്യം ചെയ്തു.

“യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ‘കൺട്രീസ് ഓഫ് പർട്ടിക്കുലർ കൻസെൻ’ (സിപിസി) പട്ടികയിൽ നിന്ന് നൈജീരിയയുടെ പേര് നീക്കം ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല” – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.