ചരിത്രത്തിന്റെ നോവോര്‍മ്മകള്‍ 2: ഇറാന്‍

ഇറാനില് സര്ക്കാരിന്റെ ഒത്താശയോടെ ക്രൈസ്തവര്ക്കുനേരെ നടക്കുന്ന പീഡനങ്ങള് ഓരോ വര്ഷവും വര്‍ദ്ധിക്കുകയാണ്. 2018-ല് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സഹോദരിമാരായ ഷിമായേയും ഷോക്കൗഫെ സനഗാനേയും ഇറാനിയന് പോലീസ് അറസ്റ്റു ചെയ്ത്, അജ്ഞാതകേന്ദ്രത്തില് പാര്പ്പിച്ചതും ചോദ്യംചെയ്യലിന്റെ പേരില് ക്രൂരമായ മര്ദ്ദനങ്ങള്ക്കിരയാക്കിയതും വലിയ വാര്ത്തയും വിവാദവുമായിരുന്നു. ഇതിനു പുറമേ, ഇസ്ലാമില് നിന്നും ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് പരിവര്ത്തനം ചെയ്ത നൂറിലധികം ക്രൈസ്തവര് വിശ്വാസപരിവര്ത്തനത്തിന്റെ പേരില് അറസ്റ്റിലായതും ഈ അടുത്ത കാലത്താണ്.

ഇസ്ലാമിക വിശ്വാസപ്രചാരണം കൂടുതല് ശക്തമാക്കുക, ക്രിസ്തുവിശ്വാസം സ്വീകരിച്ച ഇറാന് പൗരന്മാര്ക്കെതിരായ നിയമനടപടികള് കര്ക്കശമാക്കുക എന്നിവയാണ് ഇറാന്റെ ദ്വിമുഖപദ്ധതികള്. ജയില്ശിക്ഷയും പിഴയും ഉള്പ്പെടെയുള്ള നടപടികള് കര്ക്കശമാക്കുന്നത് ക്രിസ്തുവിശ്വാസം സ്വീകരിക്കാന് ഒരുങ്ങുന്നവരെ അതില്നിന്ന് പിന്വാങ്ങാന് പ്രേരിപ്പിക്കുമെന്നാണ് ഭരണകൂടത്തിന്റെ ചിന്ത.

എന്നാല്, ഇവയ്‌ക്കൊന്നും ക്രിസ്തുവിശ്വാസത്തിലേയ്ക്ക് കടന്നുവരുന്നവരെ തടയാനായിട്ടില്ലെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. ഇതൊക്കെയാവണം ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നതും ക്രൈസ്തവര്ക്കെതിരെ ആക്രമണങ്ങളിലേയ്ക്ക് തിരിയാന് അവരെ പ്രേരിപ്പിക്കുന്നതും. എന്നാല് പീഡനം കൂടുന്തോറും വിശ്വാസത്തിന്റെ തീവ്രതയും തീക്ഷ്ണതയും കൂടുകയാണെന്ന് അവര് മനസിലാക്കുന്നുമില്ല. അഗ്നികുണ്ഡത്തില് നിന്ന് ഫീനിക്‌സ് പക്ഷി പറന്നുയരുന്നതുപോലെ വിശ്വാസത്തിന്റെ ചിറകിലേറി കരുത്തോടെ ഉയരത്തിലേയ്ക്ക് കുതിക്കുകയാണ് ഇറാനിലെ ക്രൈസ്തവര്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.