മ്യാന്‍മറില്‍ തകര്‍ക്കപ്പെട്ടത് അറുപത് ക്രൈസ്തവ ദേവാലയങ്ങള്‍

ഹനോയ്: മ്യാന്‍മറിലെ കാച്ചിനില്‍ 2011 മുതല്‍ ആറ് വര്‍ഷത്തിനിടയില്‍ തകര്‍ക്കപ്പെട്ടത് അറുപത് ദേവാലയങ്ങള്‍. ക്രൈസ്തവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയും ദേവാലയങ്ങള്‍ ചുട്ടെരിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി മ്യാന്‍മര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. മാധ്യമകണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

തീവ്ര ബുദ്ധമത വിശ്വാസികളുടെ രാജ്യമാണ് മ്യാന്‍മര്‍. 88 ശതമാനം ബുദ്ധമതവിശ്വാസികളും ആറ് ശതമാനം ക്രിസ്ത്യാനികളും നാല് ശതമാനം ഇസ്ലാം മതവിശ്വാസികളുമാണ് ഈ രാജ്യത്തുള്ളത്. അതിനാല്‍ മ്യാന്‍മറില്‍ അതിക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നത് ന്യൂനപക്ഷമായ മുസ്ലീം മതസ്ഥരും ക്രൈസ്തവരുമാണ്. പീഡനങ്ങള്‍ സഹിക്കവയ്യാതെ പതിനായിരക്കണക്കിന് പേരാണ് മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കുടിയേറിയത്.

ക്രൈസ്തവരെ കൊല്ലുന്നതും ദേവാലയങ്ങളും വിദ്യാലയങ്ങളും ബോംബിട്ട് തകര്‍ക്കുന്നതും മ്യാന്‍മറില്‍ നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും മ്യാന്‍മറില്‍ അനുമതിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.