പാക്കിസ്ഥാനില്‍ നിന്ന് വ്യത്യസ്തമായ ഒരു മതസൗഹാര്‍ദ്ദ വിനോദയാത്ര

തീവ്ര ഇസ്ലാമിക വാദികളുടെ നാടായ പാക്കിസ്ഥാനില്‍ ഒരു വ്യത്യസ്തമായ വിനോദയാത്ര നടന്നു. മറ്റു മതങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുവാന്‍ നോക്കിനില്‍ക്കുന്ന തീവ്രവാദികള്‍ക്ക് മുന്നില്‍ മതസൗഹാര്‍ദ്ധത്തിന്റെ മാതൃകയായി തീര്‍ന്നത് ഒരു പറ്റം കുരുന്നുകളാണ്. ക്രിസ്ത്യാനി എന്നോ മുസ്ലിം എന്നോ നോക്കാതെ അവര്‍ കൈപിടിച്ചു നടന്നു. കുശലം പറഞ്ഞു.

ലാഹോറിലെ മൃഗശാലയിലേക്കാണ് ഈ വ്യത്യസ്ത വിനോദയാത്ര നടന്നത്. പ്രകൃതിയെയും മനുഷ്യരെയും സ്‌നേഹിച്ച ഫ്രാന്‍സിസ് അസീസിയുടെ മൂല്യങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിനോദയാത്ര നടത്തിയത്. നാഷണല്‍ മമ്മീഷന്‍ ഫോര്‍ ഇന്റര്‍ റിലീജ്യസ് ഡയലോഗ് ആന്‍ഡ് എക്യൂമിനിസത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  ഈ വിനോദയാത്ര  ഒരു മതസൗഹാര്‍ദത്തിന്റെ വേദിയാക്കി മാറ്റുകയായിരുന്നു എന്ന് കപ്പൂച്ചിന്‍ വൈദികനായ ഫാ. ഫ്രാന്‍സിസ് നദീം പറഞ്ഞു.

വിനോദയാത്രക്കിടയില്‍ കുട്ടികള്‍ ക്രിസ്തുമസ് കേക്ക് മുറിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. കുട്ടികള്‍ക്കൊപ്പം ഇസ്ലാം മത നേതാക്കളും ഈ വിനോദയാത്രയുടെ ഭാഗമായി. വിവിധ മദ്രസകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഉള്ള അന്‍പതിലധികം കുട്ടികളാണ് ഈ യാത്രയില്‍ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.