ക്യൂബയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തുകൊണ്ട് ക്രിസ്ത്യൻ മൂവ്മെന്റ്

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ പ്രതിസന്ധിയും രൂക്ഷമായ ഭക്ഷ്യക്ഷാമവും നേരിട്ടുകൊണ്ടിരിക്കുന്ന ക്യൂബയിൽ സർക്കാരിനെതിരെ ജനങ്ങൾ വലിയ പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് ക്യൂബയെ രക്ഷിക്കണമെന്ന് ജനങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടാണ് തെരുവുകളിൽ പ്രകടനവും മറ്റു പ്രതിഷേധങ്ങളും നടത്തുന്നത്. ഇതിനിടയിൽ ക്രിസ്ത്യൻ മൂവ്മെന്റ്, ക്യൂബയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആഹ്വാനവുമായി എത്തിയിരിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ കഴിഞ്ഞ 60 വർഷത്തിനുള്ളിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധപ്രകടനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. “സമാധാനപരമായി പ്രകടനം നടത്തുന്ന എല്ലാ ക്യൂബൻ ജനതയെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. കാരണം അടിച്ചമർത്തലിലും അനീതിയിലും മടുത്ത ഒരു ജനതയാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. ഇത് നിയമാനുസൃതമായ അവകാശമാണ്. എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശം നൽകിക്കൊണ്ട് ജനാധിപത്യ ഭരണസംവിധാനം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്” – ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെന്റ് ദേശീയ കോ-ഓർഡിനേറ്റർ പറഞ്ഞു.

കോവിഡ് പകർച്ചവ്യാധിയിൽ ക്യൂബയുടെ ആരോഗ്യരംഗം അതിഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഭക്ഷണവും വാക്‌സിനും ആവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങൾ പ്രകടനം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.