നൈജീരിയയിലെ ജുഡീഷ്യല്‍ നിയമനങ്ങളിൽ ആശങ്കയറിയിച്ച് ക്രൈസ്തവ നേതാക്കൾ

നൈജീരിയയിലെ കോടതികളിൽ നടത്തിയ സമീപകാല നിയമനങ്ങൾ സൂചിപ്പിക്കുന്നത് മുഹമ്മദ് ബുഹാരി ഗവൺമെന്റിന്റെ ഇസ്ലാമികവൽക്കരണ ശ്രമമാണെന്ന് ക്രൈസ്തവ നേതാക്കൾ. നിലവിൽ നടത്തിയ നിയമനങ്ങളിൽ ചില അപാകതകൾ ഉണ്ടെന്നും ഭാവി നിയമനങ്ങളിൽ ഇതേ അപാകത തുടരുമെന്നും ക്രൈസ്തവ നേതാക്കൾ വെളിപ്പെടുത്തുന്നു.

രാജ്യത്തിന്റെ മുൻ ചീഫ് ജസ്റ്റിസ് ആയ വാൾട്ടർ ഒന്നോഘനെ പത്തു വർഷത്തേക്ക് കൃത്യമായ നടപടി ക്രമങ്ങൾ കൂടാതെ പൊതു ചുമതലകൾ വഹിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു. അതിനു ശേഷം എല്ലാ പ്രധാന കമ്മിറ്റികളുടെയും തലവന്മാരും അംഗങ്ങളും ആയി ഇസ്ലാമിക വിശ്വാസികളെ മാത്രം തിരഞ്ഞെടുക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. “നാഷണൽ ജൂഡിഷ്യൽ കൌൺസിൽ നിയമിച്ച 20 ജഡ്ജിമാരിൽ 13 പേരും മുസ്ലിം മത വിശ്വാസികളാണ്. ഒരു ക്രൈസ്തവൻ പോലും ഇതിനുള്ള വിദ്യാഭ്യാസം നേടിയിട്ടില്ലെന്നാണോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്? ഒരിക്കലുമല്ല, വ്യക്തമായ മത -രാഷ്ട്രീയ കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. അതിനാൽ രാജ്യത്തിന്റെ അഖണ്ഡത നില നിർത്തണമെങ്കിൽ തീർച്ചയായും ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുന്നത് അവസാനിപ്പിക്കണം” നൈജീരിയയിലെ കത്തോലിക്കാ സെക്രട്ടറിയേറ്റിന്റെ പ്രതിനിധികൾ ഉൾപ്പെടുന്ന ഇക്കയുമെനിക്കൽ ബോഡിയിലെ ഉദ്യോഗസ്ഥനായ സുപോ ആയോകുൻലെ പറഞ്ഞു.

സർക്കാർ നിയമനം സംബന്ധിച്ചുള്ള മുന്നോട്ടുള്ള മാർഗ്ഗമെന്ന നിലയിൽ നൈജീരിയയിലെ ക്രൈസ്തവ നേതാക്കൾ ഇതിനോടകം നടത്തിയ നിയമനങ്ങളിൽ ഗൗരവമേറിയ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടു. നൈജീരിയ മുസ്ലിം ഉടമസ്ഥയിലുള്ള ഒരു രാജ്യമല്ല. ഒരു ബഹു- വംശീയ, ബഹു – മത രാജ്യമാണെന്ന് വ്യക്തമായി മനസ്സിലാക്കണമെന്നും അത് പ്രതിഫലിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.