ജഡ്ജി ഹാജരാകാത്തതിനെ തുടർന്ന് ക്രിസ്ത്യൻ പത്രപ്രവർത്തകന്റെ ജയിൽവാസം തുടരുന്നു

ജയിലിൽ കഴിയുന്ന ക്രിസ്ത്യൻ പത്രപ്രവർത്തകൻ ലൂക്കാ ബിന്നിയാത്തിന്റെ ജാമ്യാപേക്ഷ, ഡിസംബർ ആറിന് ജഡ്ജി കോടതിയിൽ എത്താത്തതിനെ തുടർന്ന് റദ്ദാക്കി. “ഡിസംബർ ഒന്നിന് ജഡ്ജി അവധിയിൽ പ്രവേശിച്ചു” – എന്നാണ് വാദം കേൾക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഒരു കോടതി ജീവനക്കാരൻ എതിർഭാഗം കൗൺസിലിനോട് പറഞ്ഞത്.

കടുന സംസ്ഥാനത്ത് ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ലൂക്കാ ബിന്നിയാത്ത് എപോക്ക് ടൈംസിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് നവംബർ നാലിനാണ് ബിന്നിയാത്ത് അറസ്റ്റിലാകുന്നത്. ഒരു ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച്, നൈജീരിയയുടെ 2015 -ലെ സൈബർ കുറ്റകൃത്യം തടയൽ, നിരോധന നിയമം എന്നിവ പ്രകാരം ബിന്നിയത്തിനെതിരെ പിന്നീട് കുറ്റം ചുമത്തപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.