സമാധാന സ്ഥാപനത്തിനായി വടക്കു-കിഴക്കൻ സിറിയയിലെ ക്രിസ്ത്യൻ ഗ്രൂപ്പുകൾ ഒന്നുചേരുന്നു

വിവിധ രാഷ്ട്രീയപാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി വടക്കു-കിഴക്കൻ സിറിയയിലെ ക്രിസ്ത്യൻ ഗ്രൂപ്പുകൾ ഒന്നാകുന്നു. ‘ദി പീസ് ആൻഡ് ഫ്രീഡം ഫ്രണ്ട്’ എന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് സിറിയയിൽ രൂപം കൊടുത്തുകൊണ്ടാണ് സിറിയയിൽ ക്രിസ്ത്യൻ സംഘടനകൾ ഐക്യത്തിലേയ്ക്ക് കടന്നുവരുന്നത്.

ഖാമിഷ്ലി നഗരത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. ആദ്യഘട്ടത്തില്‍ പ്രധാനമായും സിറിയയുടെ വടക്കു-കിഴക്കൻ പ്രദേശങ്ങളിലായിരിക്കും ഈ മുന്നണിയുടെ പ്രവർത്തനങ്ങൾ സജീവമാകുക. ക്രൈസ്തവനേതാക്കൾ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളും പുതിയ മുന്നണിയുടെ ഭാഗമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. അസീറിയൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, അറബ് കൗൺസിൽ ഓഫ് ജസീറ ആൻഡ് യൂഫ്രറ്റ്സ്, സിറിയ ടുമാറോ മൂവ്മെന്റ്, കുർദിഷ് നാഷ്ണൽ കൗൺസിൽ ഇൻ സിറിയ തുടങ്ങിയ സംഘടനകൾ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കും.

വലിയ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന അവസരത്തിലാണ് മുന്നണിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെയും ഫ്രാൻസിന്റെയും പിന്തുണയോടു കൂടിയായിരിക്കും പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.