കാബൂളിൽ കുടുങ്ങിയ ക്രൈസ്തവ കുടുംബത്തെ ഇറ്റലിയിലെത്തിച്ചു

കാബൂൾ വിമാനത്താവളത്തിൽ കുടുങ്ങിയ പ്രായപൂർത്തിയാകാത്ത എട്ടുപേരടങ്ങുന്ന അഫ്ഗാൻ ക്രൈസ്തവ കുടുംബത്തെ ഇറ്റലിയിൽ എത്തിച്ചു. ഫോൺദാസിയോൻ മീറ്റ് ഹ്യൂമൻ എന്ന ഇറ്റാലിയൻ സന്നദ്ധ സംഘടനയാണ് കുടുംബത്തെ രക്ഷിക്കാൻ മുൻകൈ എടുത്തത്. കഴിഞ്ഞ ദിവസം അലി എഹ്‌സാനിയെന്ന റോമിൽ താമസമാക്കിയിരിക്കുന്ന അഫ്ഗാൻ എഴുത്തുകാരൻ ഇവരെ രക്ഷിക്കണമെന്ന് പാപ്പായോട് അഭ്യർത്ഥിച്ചിരുന്നു.

“അവരുടെ പിതാവിന്റെ ശബ്ദം കേട്ടിട്ട് രണ്ടു ദിവസമായി. ക്രിസ്ത്യാനിയെന്ന കാരണത്താൽ അദ്ദേഹം പിടിക്കപ്പെട്ടോ എന്ന ഭീതിയിലാണ് കുടുംബം. സങ്കീർണ്ണവും എന്നാൽ ആവശ്യവുമായ രക്ഷാപ്രവർത്തനത്തിന് ഇറ്റാലിയൻ സിവിലിയൻ സൈനിക അധികാരികളോട് ഞങ്ങൾ നന്ദിയുള്ളവരാണ്. ഇത് സമുദ്രത്തിലെ ഒരു തുള്ളിയായിരിക്കാം, പക്ഷേ സമുദ്രം വെള്ളത്തുള്ളികളാൽ നിർമ്മിതമാണ്,” ഫോണ്ടാസിയോൻ മീറ്റ് ഹ്യൂമൻ പ്രസിഡന്റ് ഡാനിയേൽ നെയിംബ്രിനി പറഞ്ഞു.

അവർ അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളും മറികടക്കാൻ അവർ ശ്രമിക്കേണ്ടതുണ്ട്. എന്നാൽ കാബൂളിൽ അവരെപ്പോലെ നിരവധികുടുംബങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്ലാ മനുഷ്യാവകാശങ്ങൾക്കും പ്രത്യേകിച്ച് രാജ്യത്തെ മത സ്വാതന്ത്ര്യത്തിനും വലിയ തിരിച്ചടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.