ഈശോയുടെ തിരുഹൃദയത്തില്‍ ദുഃഖഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍ സഹായിക്കുന്ന ഗാനം, ‘അതുല്യമീ തിരുഹൃദയം’ ശ്രദ്ധേയമാവുന്നു

തിരുഹൃദയ സ്തുതിയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസത്തില്‍ തിരുഹൃദയത്തെ കീര്‍ത്തിച്ചുകൊണ്ടുള്ള ഗാനം, ‘അതുല്യമീ തിരുഹൃദയം’  തരംഗമാകുന്നു. റോസിന പീറ്റി വരികളെഴുതി, ഫാ. മാത്യൂസ് പയ്യപ്പിള്ളി സംഗീതം നിര്‍വ്വഹിച്ച്, സുധീപ് കുമാര്‍ ആലപിച്ച ഗാനമാണ് യൂട്യൂബില്‍ ശ്രദ്ധേയമാകുന്നത്.

തിരുഹൃദയ വണക്കത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസത്തില്‍ തിരുഹൃദയ നാഥനെക്കുറിച്ചുള്ള എന്തെങ്കിലുമൊരു ചിന്ത പങ്കുവയ്ക്കുക, അത് ഒരു വ്യക്തിയുടെയെങ്കിലും ഹൃദയത്തെ സ്പര്‍ശിക്കുന്നതാവുക എന്ന റോസിന പീറ്റിയുടെ ആഗ്രഹത്തില്‍ നിന്നാണ് ഈ പാട്ട് പിറവിയെടുത്തത്. തിരുഹൃദയത്തിരുനാളിനോട് അനുബന്ധിച്ച് ഒരു ഗാനം എഴുതണം എന്ന ചിന്ത റോസീന, മാത്യൂസ് പയ്യിപ്പിള്ളി അച്ചനുമായി പങ്കുവച്ചപ്പോള്‍ അച്ചന്‍ നേരത്തേ തയാറാക്കിയിരുന്ന ഒരു ട്യൂണ്‍ കൊടുത്തു. അങ്ങനെ ട്യൂണിനനുസരിച്ച് റോസിന വരികളും എഴുതി. ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിച്ച് വരികളെ വീണ്ടും മനോഹരമാക്കാന്‍ ഫാ. ടോം കൂട്ടുങ്കലിന്റെ സഹായവുമുണ്ടായി.

ഗാനത്തിന്റെ പിറവിയിലേയ്ക്കുള്ള യാത്രയില്‍ തുടക്കം മുതല്‍ പല തടസ്സങ്ങളും നേരിടേണ്ടിവന്നെങ്കിലും തിരുഹൃദയനാഥനോടു തന്നെ ഓരോ ഘട്ടത്തിലും പ്രാര്‍ത്ഥിച്ച് അവയെ എല്ലാം തരണം ചെയ്യുകയായിരുന്നു എന്ന് ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. പ്രാര്‍ത്ഥനയുടെ ഫലമായി ഈശോയുടെ തിരുഹൃദയത്തിരുനാള്‍ ദിവസം തന്നെ പാട്ട് യൂട്യൂബില്‍ പബ്ലിഷ് ചെയ്യാനും സാധിച്ചു.

കണ്ണുനീരിന്റെ അകമ്പടിയോടെയല്ലാതെ ഈ പാട്ട് കേള്‍ക്കാന്‍ സാധിക്കില്ല എന്നാണ് പലരും ഗാനത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. തിരുഹൃദയ സ്തുതി ഉയര്‍ത്തുന്ന ഗാനങ്ങളുടെ കൂട്ടത്തില്‍ എക്കാലവും ശ്രദ്ധേയമായിരിക്കും, ‘അതുല്യമീ തിരുഹൃദയം’ എന്നും കേള്‍വിക്കാര്‍ ഒന്നടങ്കം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.