വിശുദ്ധ നാട്ടിൽ ക്രൈസ്തവർക്ക് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സഭാനേതാക്കൾ

ജറുസലേമിലെ കത്തോലിക്കാ – ഓർത്തഡോക്സ് – പ്രൊട്ടസ്റ്റന്റ് നേതാക്കൾ, വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ച് ഇസ്രായേൽ – പാലസ്തീൻ – ജോർദ്ദാൻ എന്നിവിടങ്ങളിലെ സിവിൽ അധികാരികളോട് സഹായം അഭ്യർത്ഥിച്ചു. വിശുദ്ധ നാട്ടിൽ ക്രൈസ്തവർക്ക് ഭീഷണി ഉണ്ടെന്നാണ് ഇവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഡിസംബർ 13 -ന് ജറുസലേമിലെ പാത്രിയർക്കീസും സഭാമേധാവികളും സംയുക്ത പ്രസ്താവനയിൽ ഒപ്പു വച്ചു, വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യത്തിനുള്ള നിലവിലെ ഭീഷണിയെ സംബന്ധിക്കുന്ന പ്രസ്താവനയായിരുന്നു ഇത്.

“പതിവുള്ളതും തുടർച്ചയായതുമായ ആക്രമണങ്ങളിലൂടെ ഫ്രഞ്ച് റാഡിക്കൽ ഗ്രൂപ്പുകൾ പ്രാദേശിക സമൂഹത്തിന്മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവരെ ജറുസലേമിൽ നിന്നും വിശുദ്ധ നാട്ടിൽ നിന്നും പുറത്താക്കുകയാണ് ലക്ഷ്യം” – സഭാനേതാക്കൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.