യേശു തന്‍റെ ദാരിദ്യം കൊണ്ടു ധന്യനാക്കിയില്ലെങ്കിൽ വൈദികൻ ദരിദ്രനാണ്: ഫ്രാൻസിസ് പാപ്പാ

യേശു തന്‍റെ ദാരിദ്യം കൊണ്ടു ധന്യനാക്കിയില്ലെങ്കിൽ വൈദികൻ ദരിദ്രനാണ് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. മപൂത്തോയിൽ അമലോത്ഭവ മാതാവിന്‍റെ കത്തീഡ്രൽ ദേവാലയത്തിൽ മെത്രാന്മാർ, വൈദികര്‍, സമർപ്പിതർ, മതബോധകര്‍ എന്നിവരോട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

വൈദികസ്വത്വത്തിന്‍റെ പ്രതിസന്ധികളിൽ നമ്മൾ പ്രധാനപ്പെട്ടതും ഗംഭീരമായതെന്നും കരുതുന്ന ഇടങ്ങളിൽ നിന്നും നമ്മെ വിളിച്ച ഇടങ്ങളിലേയ്ക്ക് തിരിച്ചു പോകണം. നമ്മൾ വൈദികരെന്ന നമ്മടെ സ്വത്വം ചിലപ്പോൾ അറിയാതെ അദ്ധ്യക്ഷാധിപത്യപരമായ ചില അനുഷ്ടാനങ്ങളിലും, സംഭാഷണങ്ങളിലും സമ്മേളനങ്ങളിലുമാണെന്ന് സഖറിയായെപ്പോലെ കരുതുന്നു. തന്‍റെ 2014-ലെ വിശുദ്ധ വാരത്തിലെ പ്രസംഗത്തെ ഉദ്ധരിച്ച പാപ്പാസ എളിയവനാണ് വൈദികൻ എന്നു പറയുന്നത് ഒരു അധികപ്രസംഗമല്ലെന്ന് വ്യക്തമാക്കി.

യേശു തന്‍റെ ദാരിദ്യം കൊണ്ടു ധന്യനാക്കിയില്ലെങ്കിൽ വൈദികൻ ഏറ്റം ദരിദ്രനാണ്; യേശു സ്നേഹിതനെന്ന് വിളിച്ചില്ലെങ്കിൽ അവൻ ഏറ്റം ഉപയോഗശൂന്യനായ വേലക്കാരനാണ്; യേശു ക്ഷമാപൂർവ്വം പഠിപ്പിച്ചില്ലെങ്കിൽ അവൻ ഒട്ടും വിവരമില്ലാത്തവനാണ്; നല്ലിടയൻ അവനെ അവന്‍റെ ആടുകൾക്കു മുന്നിൽ ശക്തിപ്പെടുത്തിയില്ലെങ്കിൽ ഏറ്റവും ബലഹീനനായ ക്രിസ്ത്യാനിയാണ്; വൈദികനെ അവന്‍റെ തന്നെ കഴിവിൽ വിട്ടാൽ അവനെക്കാൾ നിസ്സാരൻ വേറെ ആരുമില്ല. ദേവാലയത്തിലെയും ജെറുസലേം നഗരത്തിലേയും എല്ലാ പ്രവർത്തികൾക്കും വിപരീതമായ നസ്രത്തിലെ എളിമയിലേയ്ക്കുള്ള തിരിച്ചുവരവാണ് വൈദികസ്വത്വ പ്രതിസന്ധി നേരിടാനുള്ള ഒരു മാർഗ്ഗം. സഖറിയയുടെ സംശയങ്ങളും വിശദീകരണങ്ങൾ തേടലും മറിയത്തിന്‍റെ സന്നദ്ധതയുടെ “ഇതാ” എന്ന വാക്കിന് വിപരീതമാണ്. എല്ലാം നിയന്ത്രിക്കാനുള്ള പുരോഹിതനായ സഖറിയായുടെ ആഗ്രഹത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മറിയം വിട്ടുകൊടുക്കാൻ മടിച്ചില്ല. മറിയത്തെപ്പോലെ ചെയ്യുന്ന ജോലിക്കനുസരിച്ചാണോ പ്രതിഫലം എന്നു നോക്കാതെ മുന്നോട്ടു പോകാൻ വൈദികർക്ക് കഴിയണം – പാപ്പാ ആഹ്വാനം ചെയ്തു.

വൈദികർക്ക് ദൈവജനത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും ഒരു വാർത്താ ബുള്ളറ്റിൻ പോലെയായിരിക്കരുത്. അവരോടൊപ്പം ആയിരുന്ന് മുറിച്ച് പങ്കുവച്ച് ദൈവജനത്തോടൊപ്പം വാങ്ങി ഭക്ഷിക്കുവിന്‍ എന്ന യേശുവിന്‍റെ വചനം ആവർത്തിക്കുവാൻ വൈദികർക്കു കഴിയണം – പാപ്പാ ഓർമ്മിപ്പിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.