പാപത്തിന് അടിമപ്പെട്ടവരെയും ക്രിസ്തു സ്നേഹിക്കുന്നു: പോപ്പ് ഫ്രാൻസിസ്

തിന്മക്ക് അടിമപ്പെട്ടവരെയും ക്രിസ്തു സ്നേഹിക്കുന്നു. അവരുടെ തിരിച്ചുവരവ് അവിടുന്ന് ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ ആന്ദ്രേയ ബൊച്ചെല്ലി എന്ന സ്ഥലത്ത് അത്മായ സമൂഹത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളായവർ അവരുടെ പാപത്തിന്റെ അവസ്ഥയിൽ നിന്നും മനസാന്തരപ്പെട്ടതിനെ പാപ്പാ സന്തോഷത്തോടെ സ്വീകരിച്ചു.

യുവജനങ്ങളായ മൂന്ന് സഹോദരങ്ങൾ താങ്കളുടെ മനസാന്തര കഥ പാപ്പായുമായി പങ്കുവെച്ചു. പാപ്പാ അവരെ പ്രോത്സാഹിപ്പിക്കുകയും ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി മാറണമെന്നും ദൈവം സൃഷ്ടിച്ചവരെയെല്ലാം അവിടുന്ന് കരുതലോടെ കാക്കുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു.

“അവിടുന്ന് നിങ്ങളെ പാപത്തിന്റെ കുഴിയിൽ നിന്നും നരകത്തിൽ നിന്നും  തൻ്റെ കരങ്ങളാൽ കോരിയെടുത്തു. നിങ്ങളെ അവിടുന്ന് അത്രയധികമായി സ്നേഹിക്കുന്നു. ഇനിയൊരിക്കലും പാപത്തിന്റെ വഴികളിൽ പോകാതെ ക്രിസ്തുവിന്റെ കരങ്ങളിൽ മുറുകെ പിടിക്കുക,” പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മനുഷ്യന് നന്മയും തിന്മയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അവിടുന്ന് നൽകിയിട്ടുണ്ട്. എന്തുവേണമെന്ന് തിരഞ്ഞെടുക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ക്രിസ്തുവിൽ നിന്ന് അകന്നുപോയാൽ തിരിഞ്ഞു നടക്കാൻ പ്രയാസമാണ്. എന്നാൽ കൃപാകളാൽ നിറയപ്പെട്ട ഒരു ജീവിതം വീണ്ടും നമ്മിൽ നിറയപ്പെടണം. പാപ്പാ പറഞ്ഞു.

പാപ്പായുടെ സന്ദർശനത്തെ അവിടുത്തെ ജനങ്ങൾ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. “സ്വർഗത്തിൽ നിന്നും ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന സമ്മാനമാണ് പാപ്പാ. ഞങ്ങളുടെ ഹൃദയം ആനന്ദത്താൽ നിറഞ്ഞു കവിയുന്നു,” അത്മായ സമൂഹം ഒന്നടങ്കം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.